
ശിവഗിരി:ശ്രീനാരായണഗുരുദേവൻ്റെ മഹാസമാധി ശതാബ്ദിയോടനുബന്ധിച്ച് ശിവഗിരി മഠം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ട സമ്മേളനങ്ങൾ ശിവഗിരിയിൽ നടക്കും. സമ്മേളനങ്ങളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 ന് ശിവഗിരിമഠം സത്യവ്രതം ഹാളിൽ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ് സ്വാമി സച്ചിദാനന്ദ നിർവഹിക്കും. സ്വാമി ശുഭാംഗാനന്ദ അദ്ധ്യക്ഷനാകും. സ്വാമി ശാരദാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി വിരജാനന്ദ, ഡോ.എം ജയരാജു, ഷോണി ജി. ചിറവിള, ഡോ. സനൽകുമാർ, അജയകുമാർ.എസ്.കരുനാഗപ്പള്ളി എന്നിവർ സംസാരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |