
തിരുവനന്തപുരം: ലോക്ഭവനിൽ മാംസാഹാരം വിലക്കിയെന്ന പ്രചാരണം നിഷേധിച്ച് അധികൃതർ. വിലക്ക് എർപ്പെടുത്തിയത് ഗവർണർക്ക് ഭക്ഷണം പാകം ചെയ്യുന്ന അടുക്കളയിൽ മാത്രമാണ്. ജീവനക്കാർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. ഗവർണർ ഓം പ്രകാശ് മാഥൂർ ശുദ്ധ വെജിറ്റേറിയനാണ്. ലോക്ഭവന്റെ അടുക്കളയിൽ നിന്ന് ഗവർണർക്ക് മാത്രമാണ് ഭക്ഷണം നൽകുന്നത്. അതിനാലാണ് മാംസമോ മത്സ്യമോ പാചകം ചെയ്യരുതെന്ന് നിർദ്ദേശിച്ചത്. എല്ലാ ജീവനക്കാരും വീടുകളിൽനിന്നു ഭക്ഷണം കൊണ്ടുവരികയോ പുറത്തുപോയി കഴിക്കുകയോ ആണ് ചെയ്യുന്നത്. അവർക്ക് ഭക്ഷണത്തിന് ഒരു തരത്തിലുള്ള നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |