SignIn
Kerala Kaumudi Online
Saturday, 10 October 2026 9.24 PM IST

പിണറായി,വീണ,റിയാസ് കുരുങ്ങും; അഴിമതിക്ക് കേസ് , എഫ്.ഐ.ആർ ഇടണമെന്ന് ഹൈക്കോടതി

READ ENGLISH VERSION

pinarayi-

 എസ്.ഐ.ടി പ്രാഥമികാന്വേഷണം റദ്ദാക്കി
 സി.പി.എം കടുത്ത പ്രതിരോധത്തിൽ

കൊച്ചി: മാസപ്പടിയിൽ കേസെടുത്ത് വിജിലൻസ് അന്വേഷണം നടത്തണമെന്ന ഉത്തരവും അതിന് ആധാരമായി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും സി.പി.എമ്മിനെയും പിണറായി വിജയനെയും കടുത്ത പ്രതിരോധത്തിലേക്കും വൻ നിയമയുദ്ധത്തിലേക്കും തള്ളിവിട്ടു. പ്രാഥമികാന്വേഷണം എന്ന തന്ത്രം പ്രയോഗിച്ച യു.ഡി.എഫ് സർക്കാരിനും തിരിച്ചടിയായി. ആ നടപടി ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി.

ഇ.ഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻമുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മരുമകനും മുൻമന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് തുടങ്ങിയവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്.

സി.എം.ആർ.എൽ മാനേജിംഗ് ഡയക്ടർ എസ്.എൻ.ശശിധരൻ കർത്ത, എക്സാലോജിക്, എം പവർ കമ്പനികൾ അടക്കം മൊത്തം 12 പേർ പ്രതികളാകും. ഐ.ടി സേവനങ്ങളൊന്നും നൽകാതെ 3.28 കോടി സി.എം.ആർ.എല്ലിൽ നിന്ന് വീണയ്ക്കും കമ്പനിക്കും ലഭിച്ചു എന്നതാണ് കേസിന് ആധാരം. വീണയുടെ ഡയറിയിൽ പരാമർശിക്കുന്ന തുക റിയാസ് സുഹൃത്തുകൾ മുഖാന്തരം ദുബായിലേക്ക് കടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.

ഇ.ഡി നൽകിയ ശുപാർശയിൽ സാക്ഷികളുടെയും പ്രതികളുടെയും മൊഴികൾ, ഡിജിറ്റൽ വാട്സ് ആപ്പ് ചാറ്റുകൾ, ഹവാല വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തെളിവായി ഉണ്ടെന്ന കോടതിയുടെ നിരീക്ഷണമാണ് സി.പി.എമ്മിനും പിണറായിക്കും വൻ തിരിച്ചടിയായത്. സുപ്രീംകോടതി വരെ തള്ളിയ കേസാണെന്ന പ്രതിരോധമാണ് ഇതുവരെ ഉയർത്തിയിരുന്നത്. മുമ്പ് നൽകിയ സ്വകാര്യഹർജികളിൽ സംശയം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇ.ഡി നൽകിയ റിപ്പോർട്ടിൽ അന്വേഷണത്തിലെ വ്യക്തമായ വിവരമുണ്ടെന്നും ഹൈക്കോടതി നിലപാടെടുത്തു. ഇതുമായി ബന്ധപ്പെട്ട മുൻ കോടതി വിധികൾ ബാധകമല്ലെന്നും വ്യക്തമാക്കി.

കേസെടുക്കാൻ വിജിലൻസിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്റെ മുൻ സ്റ്റാഫ്അംഗം അഡ്വ. കെ.എം. ഷാജഹാനാണ് ഹർജി നൽകിയത്. എസ്.ഐ.ടിയുടെ രൂപീകരണം പൊലീസ് ആക്ടിന് വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. പ്രത്യേകസംഘത്തെ നിയമിക്കാനുള്ള അധികാരം സർക്കാരിനാണ്. ഇവിടെ ഡി.ജി.പിയാണ് നടപടിയെടുത്തത്. വിജിലൻസാണ് അഴിമതി അന്വേഷിക്കേണ്ട ഏജൻസി. കുറ്റം ചെയ്തെന്ന സൂചനയുണ്ട്. അതിനാൽ നേരിട്ട് കേസെടുക്കാം- കോടതി പറഞ്ഞു.

 കേസിലേക്ക് വിജിലൻസ്; ഇ.ഡിയെ ഭയന്ന് അപ്പീൽ

1 ഹൈക്കോടതി സിംഗിൾബെഞ്ച് ഉത്തരവിനെതി​രെ പിണറായി വിജയൻ അടക്കമുള്ളവർ ഡിവിഷൻബെഞ്ചിനെ സമീപിച്ചേക്കും. എഫ്. ഐ.ആർ ഇട്ടാൽ റദ്ദാക്കാൻ കോടതിയെ സമീപിക്കും.

2 എഫ്.ഐ.ആർ ഇടുന്നതോടെ എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങാമെന്ന പശ്ചാത്തലത്തിലാണിത്. വിജിലൻസ് അറസ്റ്റിലേക്ക് നീങ്ങാറില്ലെങ്കിലും ഇ.ഡി കടുത്ത നടപടിയിലേക്ക് നീങ്ങിയേക്കും.

3 ഉത്തരവിനെ സർക്കാർ ചോദ്യം ചെയ്തേക്കില്ല. ക്രൈംബ്രാഞ്ചിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് വിജിലൻസിന് കൈമാറും. അതിവേഗം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാണ് വിജിലൻസ് നീക്കം. തിരുവനന്തപുരത്തോ കൊച്ചിയിലോ കേസെടുക്കും

എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ക​യ​ല്ലാ​തെ​ ​സ​ർ​ക്കാ​രി​ന് ​വേ​റെ​ ​വ​ഴി​യി​ല്ല.​ ​വി​ധി​ ​അ​നു​സ​രി​ക്കും.
-വി.​ഡി.​സ​തീ​ശൻ
മു​ഖ്യ​മ​ന്ത്രി

എ​ഫ്.​ഐ.​ആ​ർ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യു​ന്ന​ ​കാ​ര്യം​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ ​പ​രി​ശോ​ധി​ച്ച​ശേ​ഷം​ ​തീ​രു​മാ​നി​ക്കും.​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ് ​തി​രി​ച്ച​ടി​യ​ല്ല.​ ​
-ര​മേ​ശ് ​ചെ​ന്നി​ത്തല
ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MASAPPADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA