കോഴിക്കോട്: വടകര മുക്കാളി റെയിൽവേ സ്റ്റേഷനിൽ ട്രാക്കിലേക്ക് ലോറി മറിഞ്ഞു. ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം. ലോറി മറിഞ്ഞതിനെത്തുടർന്ന് കണ്ണൂരിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിൻ ഗതാഗതം 45 മിനിട്ടോളം തടസപ്പെട്ടു.
മുക്കാളി റെയിൽവേ സ്റ്റേഷനിൽ നവീകരണ പ്രവൃത്തികൾ നടക്കുന്നുണ്ട്. ഇതിന് മണ്ണുമായി എത്തിയ ലോറിയാണ് പ്ലാറ്റ്‌ഫോമിൽ നിന്ന് ട്രാക്കിലേക്ക് മറിഞ്ഞത്. സംഭവസമയം കോഴിക്കോട് ഭാഗത്തേക്കുള്ള ട്രാക്കിലൂടെ ട്രെയിൻ വരാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ലോറി മറിഞ്ഞതിനെത്തുടർന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള പരശുറാം എക്‌സ്‌പ്രസ്, വന്ദേഭാരത് എക്‌സ്‌പ്രസ് തുടങ്ങിയ ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു.
ക്രെയിൻ ഉപയോഗിച്ചാണ് ലോറി ട്രാക്കിൽ നിന്ന് മാറ്റിയത്. ശേഷം ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. അപകടം കാരണം മംഗളൂരു - തിരുവനന്തപുരം വന്ദേഭാരത് എക്‌സ്‌പ്രസ് 45 മിനിട്ടോളവും മംഗളൂരു - കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ് ഒരു മണിക്കൂറിലേറെയും വൈകിയാണ് ഓടുന്നത്.
A lorry carrying soil overturned from the platform onto the railway track at Mukkali railway station near Vadakara, disrupting train services for around 45 minutes. Several trains, including Vande Bharat and Parashuram Express, were delayed. The lorry was removed using a crane, after which train operations were restored. A major accident was avoided as no train was approaching.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |