SignIn
Kerala Kaumudi Online
Friday, 04 September 2026 5.24 PM IST

'എംഎൽഎ സ്ഥാനം രാജിവയ്‌ക്കണോ എന്ന് മാണി സി കാപ്പൻ തീരുമാനിക്കട്ടെ', ചെക്ക് കേസിലെ ശിക്ഷാവിധിയിൽ പ്രതികരിച്ച് ജോസ് കെ മാണി

jose-k-mani
ജോസ് കെ മാണി, മാണി സി കാപ്പൻ

കൊച്ചി: ചെക്ക് കേസിൽ പാലാ എംഎൽഎ മാണി സി കാപ്പനെ ശിക്ഷിച്ചതിൽ പ്രതികരിച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. പാലാ നിയോജകമണ്ഡലത്തിനുതന്നെ അപമാനകരമായ സംഭവമാണ് ഇതെന്ന് ജോസ് കെ മാണി പറഞ്ഞു.

കോടതി ശിക്ഷിച്ച വിധിച്ച മാണി സി കാപ്പൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണോ എന്ന് സ്വയം തീരുമാനിക്കട്ടെ. സംഭവത്തിൽ യുഡിഎഫ് വ്യക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വെറുമൊരു കോടതി പരാമർശത്തിന്റെ പേരിൽ മുമ്പ് കെ എം മാണി രാജിവച്ചതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ജോസ് കെ മാണി പ്രതികരിച്ചത്.

കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസിലാണ് പാലാ എംഎൽഎ മാണി സി കാപ്പന് ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും ശിക്ഷ ലഭിച്ചത്. മുംബയ് ബോറിവലി മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരു മാസത്തിനകം പണം നൽകണമെന്നാണ് വിധിയിൽ പറഞ്ഞിരിക്കുന്നത്. അല്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

മുംബയ് വ്യവസായി ദിനേശ് മേനോൻ നൽകിയ പരാതിയിലാണ് നടപടി. ശിക്ഷ ഒരു വർഷമായതിനാൽ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്നില്ല. ശിക്ഷാവിധിക്കെതിരെ അപ്പീൽ പോകുമെന്നാണ് മാണി സി കാപ്പന്റെ പ്രതികരണം. തന്റെ ഭാഗം കേൾക്കാതെയാണ് വിധി പറഞ്ഞതെന്നും തനിക്കെതിരായ ഗൂഢാലോചനയാണെന്നും മാണി സി കാപ്പൻ പറഞ്ഞു.

English Summary

Kerala Congress (M) chairman Jose K. Mani commented on Pala MLA Mani C. Kappan's conviction in a check fraud case. Kappan was sentenced to one year in prison and a Rs 1.20 crore fine by a Mumbai court for financial fraud. Mani called the incident an "insult" to the Pala constituency and urged Kappan to consider resigning, while asking the UDF to take a stand.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOSE K MANI, MANI C KAPPAN, CHEQUE CASE MANI C KAPPAN, PALA CONSTITUENCY, PALA MLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA