SignIn
Kerala Kaumudi Online
Saturday, 05 September 2026 12.03 PM IST

ചിറയിൻകീഴിലെ സംഘർഷം; രമ്യ ഹരിദാസിന്റെ പരാതിയിൽ ഏഴ് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

READ ENGLISH VERSION
ramya-haridas
രമ്യ ഹരിദാസ് സജാദിന്റെ വീട്ടിലെത്തിയപ്പോൾ

തിരുവനന്തപുരം: ചിറയിൻകീഴിൽ കോൺ​ഗ്രസ് പ്രവർ‌ത്തകരുടെ തമ്മിൽത്തല്ലുമായി ബന്ധപ്പെട്ട് രമ്യ ഹരിദാസ് എംഎൽഎ നൽകിയ പരാതിയിൽ ഏഴ് കോൺ​ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. എസ്‍സി, എസ് റ്റി വകുപ്പടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, സോഷ്യൽ മീഡിയയിലൂടെ തന്നെക്കുറിച്ച് നടത്തിയ മോശം പ്രചരണമാണ് ചോദ്യം ചെയ്‌തതെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി. സജാദിന്റെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയാണ് തന്നെ ആക്രമിച്ചത്. വസ്ത്രം ഉൾപ്പെടെ വലിച്ചുകീറി എന്നും കയ്യിൽ പിടിച്ചെന്നും രമ്യ ഹരിദാസ് ആരോപിച്ചു. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ താൻ നിഷ്‌പക്ഷത പാലിച്ചതാണ് ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവരുടെ പ്രകോപനത്തിന് കാരണമെന്ന് എംഎൽഎ പറഞ്ഞു.

English Summary

Police have registered a case against seven Congress workers based on MLA Ramya Haridas’s complaint over the Chirayinkeezhu clash. Non-bailable charges, including provisions under the SC/ST Act, have been invoked. Ramya alleged that she was attacked after being invited to a residence and claimed that her clothes were torn and her hand was grabbed.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMYA HARIDAS, CHIRAYINKEEZHU CONGRESS CLASH, CONGRESS WORKERS CASE, RAMYA HARIDAS COMPLAINT, KERALA CONGRESS NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA