പത്തനംതിട്ട: തമിഴ്നാട് സർക്കാർ റേഷൻ കട വഴി നൽകുന്ന മുണ്ടുകൾ പമ്പയിൽ ഇരുമുടിയാക്കി വിൽക്കുന്നുവെന്ന പരാതിയുമായി തീർത്ഥാടകർ. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകരാണ് പരാതിയുമായി രംഗത്തെത്തിയത്. പൊങ്കൽ സമ്മാനമായി ദരിദ്രവിഭാഗത്തിൽപ്പെട്ട ജനങ്ങൾക്ക് തമിഴ്നാട് സർക്കാർ നൽകിയ മുണ്ടുകൾ റേഷൻ കടകളിൽ നിന്ന് മറിച്ച് വിറ്റുവെന്നാണ് ആരോപണം.
തമിഴ്നാട്ടിൽ നിന്നുള്ള മുണ്ടുകൾ ശബരിമലയിൽ എത്തിയതെങ്ങനെയെന്ന് അധികൃതരോട് ചോദിച്ചപ്പോൾ അറിയില്ല എന്നാണ് മറുപടി നൽകിയതെന്നും തീർത്ഥാടകർ പറയുന്നു. പാവപ്പെട്ട പൊതുജനങ്ങൾക്ക് സൗജന്യമായി ലഭിക്കേണ്ട മുണ്ടുകളാണ് ക്ഷേത്രാവശ്യത്തിനായി എത്തിച്ചിരിക്കുന്നതെന്നും തീർത്ഥാടകർ ആരോപിച്ചു.
പമ്പയിലെ ഗണപതി കോവിലിന് സമീപമുള്ള ദേവസ്വം ബോർഡിന്റെ കെട്ടുനിറ കേന്ദ്രത്തിൽ നിന്നാണ് തമിഴ്നാട് സർക്കാരിന്റെ മുദ്രയുള്ള ഇരുമുടികൾ കിട്ടിയത്. ഇരുമുടിക്കെട്ടില്ലാതെ എത്തുന്ന തീർത്ഥാടകർക്കായി പമ്പയിൽ കെട്ടുനിറക്കുള്ള സൗകര്യം ദേവസ്വം ബോർഡ് ഒരുക്കാറുണ്ട്. 300 രൂപയാണ് ഒരു ഇരുമുടിക്കെട്ടിന് ഈടാക്കുന്നത്.
2025ലെ പൊങ്കൽ സമയത്ത് റേഷൻ കടകളിലെത്തിച്ച മുണ്ടുകളാണ് ശബരിമലയിലെത്തിയത്. പമ്പയിലെ കേന്ദ്രം ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണെങ്കിലും കരാറുകാരാണ് ഇരുമുടിക്കെട്ട് നിറച്ച് കൊടുക്കുന്നത്. സംഭവത്തിൽ ദേവസ്വം ബോർഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
Tamil Nadu pilgrims have alleged that dhotis distributed free to poor families through ration shops as a 2025 Pongal gift are being resold as Sabarimala irumudi bundles at Pamba for ₹300 each. The bundles reportedly bear the Tamil Nadu government’s seal. The Devaswom Board, which oversees the packing centre, has not yet responded to the allegations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |