കൊയിലാണ്ടി: ഖത്തറിലെ കെ.എം.സി.സി (കേരള മുസ്‌ലിം കൾച്ചറൽ സെന്റർ) ഓഫീസിൽ നിന്ന് എട്ടു കോടി കവർന്ന കേസിൽ അന്വേഷണം ഗൾഫ് നാടുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായിയിലേക്കും. ആരെന്ന് വെളിപ്പെടുത്താൻ അന്വേഷണസംഘം തയ്യാറായില്ല. കെ.എം.സി.സി ഭാരവാഹികൾ ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവരെല്ലാം പാർട്ടിക്ക് പുറത്താണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. പിടികിട്ടാനുള്ള അഞ്ച് പ്രതികൾക്കൊപ്പം കെ.എം.സി.സി നേതാക്കളുടെ പങ്കും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട് ജില്ലയിൽ നിന്നുള്ള കെ.എം.സി.സി നേതാക്കളുടെ മൊഴിയെടുത്തതായി സൂചന. കീഴടങ്ങിയ നാലാം പ്രതി കൊയിലാണ്ടി നെല്ല്യാടി സ്വദേശി പരപ്പിൽ ബാലകൃഷ്ണൻ കൊയിലാണ്ടി കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളി. മുഖ്യപ്രതി പയ്യോളി സ്വദേശിയായ ബോംബെ ഷാജി മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. 2025 സെപ്തംബർ 18ന് ഖത്തറിലെ അൽ തുമാമയിലെ കെ.എം.സി.സി ഓഫീസിലെ സ്‌ട്രോംഗ് റൂമിന്റെ പൂട്ട് ഗ്യാസ് കട്ടർ ഉപയോഗിച്ചു തകർത്ത് കവർച്ച നടത്തിയെന്നായിരുന്നു കേസ്. കൊയിലാണ്ടി സി.ഐ ആർ.എൻ. പ്രശാന്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
മുഖ്യപ്രതിയുടെ ഭീഷണി സന്ദേശം പുറത്ത്
ഒന്നാം പ്രതി ബോംബെ ഷാജി കേസ് പിൻവലിപ്പിക്കാൻ പരാതിക്കാരെ, ഭീഷണിപ്പെടുത്തിയുള്ള പുതിയ ഭീഷണി സന്ദേശം പുറത്തുവന്നു. 'ഇടപെട്ടത് ലീഗല്ല സംഘമാണെന്ന് പറയൂ, വീടിന് മുന്നിൽ കൊടികെട്ടി ഇരിക്കും, കേന്ദ്ര ഏജൻസികളെ ഇറക്കും' എന്നൊക്കെ ഭീഷണിപ്പെടുത്താൻ നിർദ്ദേശിച്ച് സുഹൃത്തിനാണ് സന്ദേശമയച്ചത്.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |