SignIn
Kerala Kaumudi Online
Saturday, 24 October 2026 2.09 AM IST

ആരോഗ്യവകുപ്പിന്റെ പകർച്ചവ്യാധി കലണ്ടർ പുറത്തിറങ്ങി

epidemic1

തിരുവനന്തപുരം: രോഗവ്യാപനവും മരണങ്ങളും ഒഴിവാക്കാൻ ആരോഗ്യവകുപ്പ് ആദ്യമായി പകർച്ചവ്യാധി കലണ്ടർ പ്രസിദ്ധീകരിച്ചു. കലണ്ടർ പ്രകാശനം സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു.

മുഴുവൻ പേർക്കും കലണ്ടർ ലഭ്യമാക്കും. ആരോഗ്യവകുപ്പ് വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും. ഓരോ മാസവും കേരളത്തിൽ കാണപ്പെടുന്ന രോഗങ്ങൾ, ലക്ഷണങ്ങൾ, പകരുന്ന വിധം, വ്യക്തികളും സമൂഹവും ചെയ്യേണ്ട കാര്യങ്ങൾ എന്നിവ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രത്യേക ശ്രദ്ധിക്കേണ്ട മറ്റ് രോഗങ്ങളുടെ വിവരങ്ങളും കലണ്ടറിലുണ്ട്. ആരോഗ്യവകുപ്പ് നിയമിച്ച ഹൈപവർ ഉപദേശക സമിതിയുടെ മേൽനോട്ടത്തിൽ വിദഗ്‌ദ്ധരാണ് തയ്യാറാക്കിയത്. നിലവിൽ ലഭിച്ച വിവരങ്ങളാണ് കലണ്ടറിന്റെ അടിസ്ഥാനം. പുതിയ ശാസ്ത്രീയ വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ച് പുതുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CALENDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA