SignIn
Kerala Kaumudi Online
Thursday, 22 October 2026 8.45 PM IST

പ്രധാനമന്ത്രിയുടെ ചിത്രം കീറി നിലത്തിട്ട് ചവിട്ടി; പതിനഞ്ച് വിദ്യാർത്ഥികൾക്കെതിരെ കേസ്

READ ENGLISH VERSION

students
വിദ്യാർത്ഥികൾ പ്രധാനമന്ത്രിയുടെ ചിത്രം നിലത്തിട്ട് ചവിട്ടുന്നു ( വീഡിയോയിൽ നിന്ന്)​

പാലക്കാട്: പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ മണ്ണാർക്കാട്ട് വിദ്യാർത്ഥികൾക്കെതിരെ കേസ്. കല്ലടി എംഇഎസ് കോളേജിലെ കണ്ടാലറിയാവുന്ന പതിനഞ്ച് വിദ്യാർത്ഥികൾക്കെതിരെയാണ് പൊലീസ കേസെടുത്തത്. എംഎസ്എഫ്, എസ്എഫ്‌ഐ പ്രവർത്തകരാണിവർ.

ഒക്ടോബർ 13ന് മണ്ണാർക്കാട് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. വിദ്യാർത്ഥികൾ മോദിയുടെ ഫോട്ടോയിൽ ചവിട്ടുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് മണ്ണാർക്കാട് ബിജെപി നേതാവ് ബിജു പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തത്. കലാപ ആഹ്വാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ പ്രധാനമന്ത്രിയുടെ ചിത്രം കീറുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത സെക്ഷൻ 192 പ്രകാരമാണ് മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ കേസെടുത്തിരിക്കുന്നത്.

English Summary

Police in Mannarkkad, Palakkad, have registered a case against 15 unidentified students from Kalladi MES College. The students, reportedly MSF and SFI members, are accused of insulting Prime Minister Modi by stomping on his photo and chanting slogans during a college election campaign on October 13. A BJP leader filed the complaint, leading to charges under Bharathiya Nyaya Sanhita Section 192.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE AGAINST STUDENTS, PM MODI PHOTOS INCIDENT, MANNARKKAD, PALAKKAD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA