SignIn
Kerala Kaumudi Online
Tuesday, 22 September 2026 1.24 AM IST

 ചോദ്യം ചെയ്യൽ പി.എസ്.സിക്ക് വീണ്ടും നോട്ടീസ്

a

തിരുവനന്തപുരം:ചോദ്യംചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിലെത്താനാവില്ലെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ 4പി.എസ്.സി അംഗങ്ങൾക്കും സെക്രട്ടറിക്കും വീണ്ടും എസ്.ഐ.ടിയുടെ നോട്ടീസ്.

ചോദ്യംചെയ്യലിന് ഹാജരായേ മതിയാവൂ എന്ന് കാട്ടിയാണ് എസ്.പി.സക്കറിയമാത്യു വീണ്ടും കത്ത് നൽകിയത്. ഔദ്യോഗികതിരക്കുകൾക്ക് ശേഷം ഹാജരാകാൻ കഴിയുന്ന സമയം അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചോദ്യംചെയ്യാനുള്ള സ്ഥലം ക്രൈംബ്രാഞ്ച് തീരുമാനിക്കും.

ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്താൻ കഴിയില്ലെന്ന് പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി പി.എസ്.​സി സെക്രട്ടറിയും അംഗങ്ങളും കത്തയച്ചിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി സാക്ഷികളെന്ന നിലയിൽ വിവരശേഖരണത്തിന് ഹാജരാകുന്നതിൽ പി.എസ്.സി അംഗങ്ങൾക്ക് ഒരു പരിരക്ഷയുമില്ലെന്നാണ് എസ്.പിയുടെ കത്തിലുളളത്. അംഗങ്ങളായ എസ്.എ.സെയ്ഫ്, എസ്.ശ്രീകുമാർ, സി.കെ.ഷാജിബ്, സ്റ്റാനി തോമസ് എന്നിവർക്കാണ് നോട്ടീസ് നൽകിയത്. അം​ഗ​ങ്ങ​ളു​ടെ​ ​ചോ​ദ്യം​​ചെ​യ്യ​ലിന്​ ​ശേ​ഷ​മാ​കും​ ​ ചെ​യ​ർ​മാ​ൻ​ ​എം.​ആ​ർ.ബൈ​ജു​വി​നെ​ ​ചോ​ദ്യം​ ​ചെ​യ്യു​ക.​​

ആ​സൂ​ത്ര​ണബോ​ർ​ഡ് ​ത​സ്തി​ക​യി​ലേ​ക്കു​ള്ള​ ​ഇ​ന്റ​ർ​വ്യൂ​ ​ചെ​യ​ർ​മാ​ൻ​ ​നേ​രി​ട്ടാ​ണ് ​ന​ട​ത്തി​യ​ത്.​ ​ഈ​ ​പ​രീ​ക്ഷ​യി​ൽ​ ​ര​ണ്ട് ​ഉ​ദ്യോ​ഗ​സ്ഥ​ർക്ക് ​ഗു​രു​ത​ര​വീഴ്ചയുണ്ടായെന്നാണ് ​ ​ക​ണ്ടെ​ത്തി​യ​ത്.​ അംഗങ്ങളെ പ്രതിചേർത്തിട്ടില്ല.

ജീവപര്യന്തംവരെ കിട്ടാം

ആസൂത്രണബോർഡിലെ നിയമനക്രമക്കേടിൽ, വിശ്വാസവഞ്ചനയ്ക്കുള്ള ബി.എൻ.എസ് 316(5)വകുപ്പനുസരിച്ച് ഉദ്യോഗസ്ഥർക്ക് ജീവപര്യന്തം തടവുശിക്ഷവരെയോ 10വർഷം തടവും പിഴയുമോ കിട്ടാം. വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം. ജാമ്യമില്ലാവകുപ്പായതിനാൽ സ്റ്റേഷൻജാമ്യമുണ്ടാവില്ല. ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഇത്തരം കേസുകളുടെ വിചാരണ.

പി.എസ്.സിക്ക് ഭരണഘടനാപദവിയുണ്ടെങ്കിലും ചെയർമാനോ അംഗങ്ങൾക്കോ ഗവർണർക്കുള്ളതു പോലെ ക്രിമിനൽകേസുകളിൽ പരിരക്ഷയില്ല. ചെയർമാനെയോ അംഗങ്ങളെയോ സംസ്ഥാനസർക്കാരിന് പുറത്താക്കാനാവില്ല. സുപ്രീംകോടതി ജഡ്ജിതലത്തിലെ അന്വേഷണത്തിനു ശേഷമേ രാഷ്ട്രപതിക്ക് ഇവരെ നീക്കാനാവൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA