
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനം ലളിതവും സുരക്ഷിതവുമാക്കുന്നതിനായി കൈറ്റ് കീ എന്ന പേരിൽ പുതിയ ആപ്ലിക്കേഷൻ പുറത്തിറക്കി.
സ്കൂളുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന പോർട്ടലുകളിലേക്ക് അദ്ധ്യാപകർ വെവ്വേറെ യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഏകീകൃത സംവിധാനം.
ഒറ്റ ആപ്പ് വഴി വിവിധ പ്ലാറ്റ്ഫോമുകളിലേക്ക് ഇതിലൂടെ എളുപ്പത്തിൽ പ്രവേശിക്കാം. സമന്വയ പോർട്ടൽ,വി.എച്ച്.എസ്.സി, എൻ.എസ്.എസ് പോർട്ടൽ, സമ്പൂർണയിലെ സ്കൂൾ, എ.ഇ.ഒ, ഡി.ഇ.ഒ ലോഗിനുകൾ എന്നിവയിൽ കൂടുതൽ സുരക്ഷിതത്വത്തിനായി ടൂ ഫാക്ടർ ഓതന്റിഫിക്കേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്.
ഡെസ്ക്ടോപ്പ് അല്ലെങ്കിൽ ലാപ്ടോപ്പ് വഴി ക്യൂആർ കോഡ് സ്കാൻ ചെയ്ത് ലോഗിൻ ചെയ്യാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു 'കീ' ആപ്പ് ആൻഡ്രോയിഡ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യാം. സ്പാർക്കിൽ നൽകിയിരിക്കുന്ന പേര്, പെൻ മൊബൈൽ നമ്പർ, ഇമെയിൽ ഐ.ഡി എന്നിവ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം.
സ്പാർക്കിലെ വിവരങ്ങൾ കൃത്യമായി നൽകുന്ന അദ്ധ്യാപകർക്കും മറ്റ് ഓഫീസ് ജീവനക്കാർക്കും ഈ സേവനം പൂർണ്ണമായി ലഭ്യമാകും. വിശദമായ യൂസർ മാന്വൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |