1 MIN READ | AUTHOR : Web Desk PUBLISHED: JULY 07, 2026 01:39 AM IST
കൊച്ചി: പൊതുമേഖല സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ അഞ്ച് ശതമാനം വരെ ഓഹരികൾ കേന്ദ്രസർക്കാർ ഓഫർ ഫോർ സെയിൽ (ഒ.എഫ്.എസ്) വഴി വിറ്റഴിക്കും. ഓഹരി ഒന്നിന് 1,400 രൂപയാണ് അടിസ്ഥാന വില. ഇന്ന് നിക്ഷേപ സ്ഥാപനങ്ങൾക്കും നാളെ ചെറുകിട നിക്ഷേപകർക്കുമായി ലേലം നടക്കും. നിലവിൽ കമ്പനിയിൽ കേന്ദ്രസർക്കാരിന് 67.91 ശതമാനം ഓഹരിയുണ്ട്. നടപ്പുസാമ്പത്തിക വർഷം പൊതുമേഖലാ ഓഹരി വിറ്റഴിക്കൽ, ആസ്തി ധന സമ്പാദനം എന്നിവയിലൂടെ 80,000 കോടി രൂപ സമാഹരിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
RELATED TOPICS: SHIPYARD
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
തിരുവനന്തപുരം: നാളെ ഉത്രാടം. തിരുവോണത്തിന്റെ അവസാന വട്ട തയ്യാറെടുപ്പിനുള്ള പാച്ചിൽ. ഓണക്കോടി മുതൽ സദ്യവട്ടത്തിനുള്ള വിഭവങ്ങൾ വാങ്ങിക്കൂട്ടാൻ നാളെ രാവിലെ