SignIn
Kerala Kaumudi Online
Saturday, 10 October 2026 11.55 PM IST

കെ.എം.എസ്.സി.എൽ മരുന്ന് കൊള്ള തളയ്ക്കാൻ വിജിലൻസ് അന്വേഷണം

READ ENGLISH VERSION

medicne


നിമിത്തമായത് കേരളകൗമുദി വാർത്ത
കർക്കശനിലപാടിൽ മന്ത്രി മുരളീധരൻ

തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ (കെ.എം.എസ്.സി.എൽ) മരുന്ന് വാങ്ങലിലെ കൊടുംകൊള്ളയുടെ ഉള്ളറ തുറക്കാൻ വിജിലൻസ് അന്വേഷണം നടത്തും.

കെ.എം.എസ്.സി.എൽ വൻ തുകയ്ക്ക് ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ വാങ്ങുന്നെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടും 772 കോടി രൂപയ്ക്ക് ലഭിക്കുമായിരുന്ന മരുന്നുകൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കഴിഞ്ഞ വർഷം 962 കോടി രൂപയ്ക്ക് വാങ്ങിയെന്ന 'കേരളകൗമുദി' റിപ്പോർട്ടും പരിഗണിച്ചാണ് വിജിസൻസ് അന്വേഷണം നടത്താൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ തീരുമാനിച്ചത്.

നേരത്തെ കെ.എം.എസ്.സി.എല്ലിന്റെ 10 വർഷത്തെ പർച്ചേസിംഗിനെ കുറിച്ച് വകുപ്പുതല അന്വേഷണമാണ് പ്രഖ്യാപിച്ചിരുന്നത്. ഗോഡൗണുകളിൽ മരുന്ന് കെട്ടിക്കിടന്ന് നശിച്ചതിനെക്കുറിച്ചും ബ്ലീച്ചിംഗ് പൗഡർ വാങ്ങിയതിലെ അഴിമതിയെ കുറിച്ചുമുള്ള പരാതികളുമാണ് വിജിലൻസ് അന്വേഷണത്തിന് വിട്ടിരുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഇൻഹൗസ് ഡ്രഗ് ബാങ്ക് (ഐ.എച്ച്.ഡി.ബി) ബ്രാൻഡഡ് കമ്പനികളിൽ നിന്നു പർച്ചേസ് ചെയ്യുന്ന നിരക്കിനെക്കാൾ കൂടിയ വിലയ്ക്കാണ് കെ.എം.എസ്.സി.എൽ മരുന്നുകൾ വാങ്ങിയിരുന്നതെന്ന് കണക്കുകൾ സഹിതം കേരളകൗമുദി വാർത്തയിൽ വ്യക്തമാക്കിയിരുന്നു. അഞ്ചിരട്ടി വരെ വില വ്യത്യാസത്തിലായിരുന്നു കെ.എം.എസ്.സി.എല്ലിന്റെ മരുന്ന് വാങ്ങൽ.

ഐ.എച്ച്.ഡി.ബി ഇടനിലക്കാരില്ലാതെ കമ്പനികളിൽനിന്ന് നേരിട്ട് മരുന്ന് വാങ്ങുമ്പോൾ കെ.എം.എസ്.സി.എല്ലിന്റെ ഇടപാട് ഇടനിലക്കാർ മുഖേനയായിരുന്നു. ഉന്നത രാഷ്ട്രീയ, ഉദ്യോഗസ്ഥ ബന്ധം ഉള്ളവരാണ് ഇടനിലാക്കാരിൽ മിക്കവരുമെന്ന വിവരവും ആരോഗ്യവകുപ്പിന് ലഭിച്ചിട്ടുണ്ട്.

'അഴിമതി" കോർപ്പറേഷൻ! മേധാവിയാകാൻ മടി

കെ.എം.എസ്.സി.എൽ അഴിമതികൾ പുറത്തുവരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിൽ അഴിച്ചുപണിക്ക് സാദ്ധ്യതയേറി. കെ.എം.എസ്.സി.എല്ലിന് നിലവിൽ മേധാവിയില്ലാത്ത അവസ്ഥയാണ്. ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ രേണുരാജായിരുന്നു മേധാവി. രേണുരാജ് എൻ.എച്ച്.എമ്മിലേക്ക് മാറിയപ്പോൾ അനു എസ്.നായർക്ക് ചുമതല നൽകിയെങ്കിലും പദവി ഏറ്റെടുത്തില്ല. പിന്നീട് എച്ച്. ദിനേശും ചുമതല ഏറ്റെടുത്തില്ല. അഴിമതിയിൽ മുങ്ങിയ സ്ഥാപനത്തിന്റെ മേധാവികായാൻ ഐ.എ.എസുകാർ മടിക്കുന്നതാണ് കാരണമെന്നാണ് വിലയിരുത്തൽ.

''വിജിലൻസ് അന്വേഷണത്തിൽ കുറ്റക്കാരെന്നു കണ്ടെത്തുന്നവർക്കെതിരെ നിയമനടപടിയുണ്ടാകും.

- കെ.മുരളീധരൻ, ആരോഗ്യമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPECIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA