SignIn
Kerala Kaumudi Online
Saturday, 10 October 2026 11.56 PM IST

ഡോ.പി. പൽപ്പു അവാർഡ് സ്വാമി സച്ചിദാനന്ദയ്ക്ക്

dd

തിരുവനന്തപുരം: ഡോ. പി. പൽപ്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നൽകുന്ന ഡോ.പി.പൽപ്പു അവാർഡിന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അർഹനായി. കഴിഞ്ഞ അര നൂറ്റാണ്ടായി ശ്രീനാരായണ സന്ദേശ പ്രചാരണത്തിന് നിസ്‌തുല സേവനം നടത്തുന്ന മഹത് വ്യക്തിയെന്ന നിലയ്ക്കാണ് സ്വാമി സച്ചിദാനന്ദ അവാർഡിന് അർഹനായതെന്ന് ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കരിക്കകം സുരേന്ദ്രൻ

അറിയിച്ചു.

അമ്പതിനായിരം രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് അവാർഡ്. ഡോ. പി. പൽപ്പുവിൻ്റെ ജന്മദിനമായ നവംബർ 2ന് വൈകിട്ട് 5ന് പേട്ട എസ്.എൻ.ഡി.പി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ സ്പ‌ീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവാർഡ് സമ്മാനിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SWAMI SACHIDANAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA