SignIn
Kerala Kaumudi Online
Saturday, 10 October 2026 9.26 PM IST

30 കോടിയുടെ ഭാഗ്യശാലിയെത്തി; തിരുവോണം ബമ്പർ ലോട്ടറി ടിക്കറ്റ് സമർപ്പിച്ച് പണം കൈപ്പറ്റി

READ ENGLISH VERSION
lottery-ticket

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറി ജേതാവ് ടിക്കറ്റ് സമർപ്പിച്ച് പണം കൈപ്പറ്റി. വ്യക്തിഗത വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നാണ് ജേതാവ് അറിയിച്ചത്. അതിനാൽ പേരുൾപ്പടെയുള്ള വിവരങ്ങൾ ലോട്ടറി വകുപ്പ് പുറത്തുവിട്ടിട്ടില്ല.

തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിനാണ് തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 30 കോടിരൂപ ലഭിച്ചത്. ടിഎൽ 360615 എന്ന ടിക്കറ്റിനായിരുന്നു ഇത്തവണത്തെ ഓണം ബംബർ അടിച്ചത്.

വലിയ തുകകൾ ലോട്ടറിയടിക്കുന്നവരെ തേടി പണം ആവശ്യപ്പെട്ട് ആളുകൾ എത്തുന്ന സംഭവങ്ങൾ പതിവാണ്. മുൻവർഷങ്ങളിൽ പേര് പരസ്യപ്പെടുത്തിയ ഓണം ബമ്പർ ഭാഗ്യശാലികൾക്കുണ്ടായ ഇത്തരം അനുഭവങ്ങൾ വാർത്തയായിരുന്നു. ഇതാവാം ഇത്തവണത്തെ ഭാഗ്യശാലി അജ്ഞാതനായി തുടരാൻ കാരണം. നികുതിയും സെസും ഏജന്റ് കമ്മീഷനും കഴിഞ്ഞ് 16.47 കോടി രൂപയാണ് സമ്മാനാർഹന് ലഭിക്കുന്നത്.

English Summary

The Thiruvonam Bumper winner has claimed the ₹30 crore prize but chosen to keep their identity private. The ticket, TL 360615, was sold in Taliparamba. After taxes, cess and commission, the winner will receive ₹16.47 crore.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVONAM BUMPER LOTTERY, THIRUVONAM BUMPER, THIRUVONAM BUMPER LOTTERY WINNER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA