തൃശൂർ: വിദ്യാർത്ഥിനിയെ സ്വകാര്യ ബസിൽ നിന്ന് ബലമായി ഇറക്കി വിട്ടതായി പരാതി. തൃശൂർ വടക്കാഞ്ചേരിയിലാണ് ഇന്നലെ വൈകുന്നേരം നാല് മണിയോടെ സംഭവം നടന്നത്. രാമവർമപുരത്തെ സ്‌കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിനിയെ കയ്യിൽ പിടിച്ച് ബലമായി ഇറക്കിവിട്ടെന്നാണ് പരാതി.
'ചിറയത്ത്' എന്ന് സ്വകാര്യ ബസിലായിരുന്നു സംഭവം. കുട്ടിക്കിറങ്ങേണ്ട പരുത്തിപ്രയിൽ ബസ് നിർത്തില്ല എന്നുപറഞ്ഞ് ഇതിന് മുൻപുള്ള ഓട്ടുപാറ സ്റ്റോപ്പിലിറങ്ങാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ ബലമായി പിടിച്ചിറക്കി വിട്ടെന്നാണ് വിദ്യാർത്ഥിനി വടക്കാഞ്ചേരി പൊലീസിന് പരാതി നൽകിയിരിക്കുന്നത്. കനത്ത മഴയിലാണ് പെൺകുട്ടിയെ ഇറക്കിവിട്ടതെന്ന് പറയുന്നു. തുടർന്ന് നാട്ടുകാർ ബസ് തടയുകയും വലിയ പ്രതിഷേധമുണ്ടാവുകയും ചെയ്തു. വടക്കാഞ്ചേരി പൊലീസ് ബസ് ജീവനക്കാർക്കെതിരെ കേസെടുത്തുവെന്നാണ് വിവരം.
A Plus One student in Wadakkanchery, Thrissur, alleged that staff of a private bus forcibly made her get off before her designated stop after refusing to halt there. The incident reportedly occurred during heavy rain, triggering public protests. Police have registered a case against the bus staff and are investigating the complaint.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |