SignIn
Kerala Kaumudi Online
Saturday, 10 October 2026 8.39 PM IST

ജനശതാബ്ദി പുഷ്ബാക്ക് സീറ്റിലേക്ക്

jana

തിരുവനന്തപുരം: ജനശതാബ്ദി ട്രെയിനുകളിൽ പുഷ്ബാക്ക് സീറ്റ് തിരിച്ചെത്തുമെന്ന് റെയിൽവേ. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദിയിലെ കോച്ചുകളാവും ആദ്യം മാറ്റും. രണ്ടാം ഘടത്തിൽ തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദിയിലെ സെക്കൻഡ് സിറ്റിംഗ് കോച്ചുകളും മാറ്റും.

പഴയ ഐ.സി.എഫ് കോച്ചിൽ പുഷ്ബാക്ക് സീറ്റായിരുന്നു. ജനശതാബ്ദി എൽ.എച്ച്.ബി കോച്ചുകളിലേക്ക് മാറിയതോടെയാണ് നോൺ എ.സി കോച്ചുകളിലെ സീറ്റും മാറിയത്. മെമു ട്രെയിനുകളിലെ സീറ്റുകൾക്ക് സമാനമായി ചരിവില്ലാത്ത സീറ്റുകളാണ് പുതിയ കോച്ചിലുള്ളത്. ഇത് യാത്രക്കാർക്ക് നടുവേദനയ്ക്കും മറ്റ് ബുദ്ധിമുട്ടുകൾക്കും ഇടയാക്കിയതോടെ ബുക്കിംഗ് കുറഞ്ഞിരുന്നു. ബക്കറ്റ് സീറ്റുകളുള്ള ജനശതാബ്ദിയുടെ ചിത്രം ദക്ഷിണ റെയിൽവേ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ജനശതാബ്ദിക്കൾക്കുള്ള പ്രത്യേക കോച്ച് ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിർമ്മിച്ചിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA