SignIn
Kerala Kaumudi Online
Monday, 24 August 2026 4.42 AM IST

പാലക്കാട് ഡിവിഷൻ വിഭജനം തിരുവോണത്തിന് യു.ഡി.എഫ് സത്യഗ്രഹം

udf

കോഴിക്കോട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ചതിൽ പ്രതിഷേധിച്ച് തിരുവോണ ദിവസം മലബാറിലെ യു.ഡി.എഫ് എം.പിമാർ പാലക്കാട് ഡി.ആർ.എം ഓഫീസിനു മുന്നിൽ സത്യഗ്രഹമിരിക്കും. രാവിലെ ഒമ്പതു മുതൽ വെെകിട്ട് ആറ് വരെയാണ് സമരം. വിഭജനത്തിലൂടെ 1200 കോടിയുടെ വരുമാന നഷ്ടം പാലക്കാടിനുണ്ടാകുമെന്ന് എം.പിമാരായ എം.കെ. രാഘവനും ഇ.ടി. മുഹമ്മദ് ബഷീറും വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിഭജനത്തിനെതിരെ പാർട്ടി ഭേദമില്ലാതെ കേരളത്തിലെ മറ്റ് എം.പിമാരുമായും ബി.ജെ.പിയുമായും സംസാരിക്കും. രണ്ടാംഘട്ടത്തിൽ ഡൽഹിയിൽ സമരം ചെയ്യും. കർണാടകയിലെ എം.പിമാരെയും പങ്കെടുപ്പിക്കാൻ ശ്രമിക്കും. കെ.സി. വേണുഗോപാൽ എം.പിയുമായി ഇക്കാര്യം ചർച്ച ചെയ്‌തിട്ടുണ്ട്. വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും കേരളത്തിലെ ബി.ജെ.പിക്കും എന്താണ് പറയാനുള്ളതെന്നും എം.പിമാർ ചോദിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA