SignIn
Kerala Kaumudi Online
Saturday, 10 October 2026 11.57 PM IST

സായുധ ബറ്റാലിയനുകളിൽ വനിതാ പൊലീസിനെയും നിയമിക്കാൻ ശുപാർശ

women

തിരുവനന്തപുരം: സായുധ പൊലീസ് ബറ്റാലിയനുകളിൽ വനിതകളെക്കൂടി ഉൾപപ്പെടുത്താൻ പൊലീസ് മേധാവി സർക്കാരിന് ശുപാർശ നൽകും. സേനയിൽ ലിംഗസമത്വം ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമാണിത്. നിലവിൽ തിരുവനന്തപുരം മേനംകുളം ആസ്ഥാനമായി ഒരു വനിതാ ബറ്റാലിയൻ മാത്രമാണുള്ളത്. വിവിധ ജില്ലകളിൽ നിന്നുള്ള വനിതാ അംഗങ്ങൾ തിരുവനന്തപുരത്ത് തന്നെ തങ്ങേണ്ടി വരും. ഇത് സേനാംഗങ്ങൾക്ക് കടുത്ത മാനസികസമ്മർദ്ദം ഉണ്ടാക്കുന്നെന്നാണ് വിലയിരുത്തൽ. അതേസമയം മറ്റു ബറ്റാലിയനുകളിലെ പുരുഷ പൊലീസുകാർക്ക് സ്ഥലംമാറ്റം അനുവദിക്കാറുണ്ട്. വനിതകളെ സായുധ ബറ്റാലിയനുകളിലേക്ക് ഉൾപ്പെടുത്തിയാൽ വീടിനടുത്തെ ബറ്റാലിയനുകളിലോ യൂണിറ്റുകളിലോ അവർക്ക് നിയമനം നേടാൻ കഴിയും. കൂടാതെ സായുധ പോലീസിന്റെ ഏഴാമതൊരു ബറ്റാലിയൻ രൂപീകരിക്കുന്നതും പരിഗണനയിലുണ്ട്. സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്കുള്ള വനിതകളുടെ റിക്രൂട്ട്‌മെന്റ് അനുപാതം 9:1 ൽ നിന്ന് 7:3 ആക്കാനുള്ള ശുപാർശയും സർക്കാരിന്റെ പരിഗണനയിലാണ്. ഇത് അംഗീകരിക്കപ്പെട്ടാൽ ഓരോ 10 തസ്തികകളിലും മൂന്ന് വനിതകൾ നിയമിക്കപ്പെടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WOMEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA