
തിരുവനന്തപുരം: ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ അപേക്ഷിക്കാം. മുഖ്യ അലോട്ട്‌മെന്റിൽ സീറ്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും അവസരമുണ്ട്. ഒഴിവുകളും മറ്റു വിവരങ്ങളും ഇന്ന് രാവിലെ ഒമ്പതിന് അഡ്മിഷൻ വെബ്‌സൈറ്റായ https://hscap.kerala.gov.in ൽപ്രസിദ്ധീകരിക്കും. തെറ്റായ വിവരം നൽകിയതിനെ തുടർന്ന് പ്രവേശനം കിട്ടാതിരുന്നവർക്ക് അപേക്ഷിക്കാം. രാവിലെ 10 മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്കും അലോട്ട്‌മെന്റ് ലഭിച്ചിട്ട് ഹാരാകാത്തവർക്കും പ്രവേശനം ക്യാൻസൽ ചെയ്തവർക്കും, പ്രവേശനം ലഭിച്ച ശേഷം ടി.സി വാങ്ങിയവർക്കും അപേക്ഷിക്കാൻ സാധിക്കില്ല.വൊക്കേഷണൽ ഹയർസെക്കൻഡറി സപ്ലിമെന്ററി അലോട്ട്‌മെന്റിന് 15 വരെ അപേക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |