
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ പി.ജി പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് https://admissions.keralauniversity.ac.in/pg2026 വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പി.ജി പ്രവേശനത്തിനുള്ള സ്‌പോർട്സ് ക്വാട്ട സീറ്റുകളിലേയ്ക്കുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
സർക്കാർ, എയ്ഡഡ് കോളേജുകളിൽ ബി.എ മ്യൂസിക് (വോക്കൽ) ഒഴിവുള്ള സീറ്റുകളിലേക്ക് കോളേജ് തല സ്‌പോട്ട് അലോട്ട്‌മെന്റ് 13ന് നടത്തും.
ജനുവരിയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എ സോഷ്യോളജി (വിദൂര വിദ്യാഭ്യാസം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
സെപ്തംബറിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഹിസ്റ്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പഠന വകുപ്പുകളിലെ 2026-2027 അദ്ധ്യായന വർഷത്തെ പിജി, എം.ടെക് കോഴ്സുകളിൽ പട്ടിക സംവരണ സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 16ന് രാവിലെ 11ന് നടത്തും.
ഒന്നാം സെമസ്റ്റർ ബി.എസ്‌സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 16 ന് എരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിൽ വച്ച് നടത്തും.
ഏപ്രിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷയുടെ വൈവവോസി 15 ന് നടത്തും.
നാലാം സെമസ്റ്റർ എം.എസ്‌സി എൻവയോൺമെന്റൽ സയൻസ് കോഴ്സിന്റെ പ്രാക്ടിക്കൽ, വൈവവോസി 20 മുതൽ 29 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.
നാലാം സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് പരീക്ഷയുടെ ഡിസ്സെർട്ടേഷൻ/കോംപ്രിഹെൻസീവ് വൈവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ എം.എസ്‌സി ബോട്ടണി (ന്യൂജെൻ) പ്രാക്ടിക്കൽ പരീക്ഷയുടെയും ഡിസ്സെർട്ടേഷൻ/കോംപ്രിഹെൻസീവ് വൈവയുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |