SignIn
Kerala Kaumudi Online
Friday, 23 October 2026 12.25 PM IST

ഇനി എല്ലാം രഹസ്യം; വിജിലൻസിന്റെ 'ടി സെക്ഷനെ' വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ

READ ENGLISH VERSION
vigilance
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ വിജിലൻസിന്റെ ടി സെക്ഷനെ വിവരാവകാശത്തിൽ നിന്നൊഴിവാക്കി സർക്കാർ വിജ്ഞാപനമിറക്കി. ഇതോടെ വിജിലൻസിലെ നിർണായക വിവരങ്ങൾ രഹസ്യമായി തുടരും. ടി സെക്ഷനിലേക്ക് കൈമാറുന്ന വിവരങ്ങൾ ഇനി വിവരാവകാശ നിയമപ്രകാരം ലഭിക്കില്ല. ഏതൊക്കെ വിവരങ്ങൾ ടി സെക്ഷനിലേക്ക് മാറ്റണമെന്ന് വിജിലൻസ് ഡയറക്ടർക്ക് തീരുമാനിക്കാം. എന്നാൽ ഈ നീക്കം രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട കേസുകൾ വിവരാവകാശത്തിൽ നിന്ന് മറയ്ക്കാനുള്ള നീക്കമെന്നാണ് ആക്ഷേപം.

വിവരാവകാശ നിയമം ആദ്യം വന്നപ്പോൾ രഹസ്യ സെക്ഷനായ ടി സെക്ഷനെ ഒഴിവാക്കിയിരുന്നു. എന്നാൽ 2022 ൽ ഈ സെക്ഷൻ വീണ്ടും വിവരാവകാശ പരിധിയിൽപ്പെടുത്തി. ഇപ്പോൾ വീണ്ടും വിവരാവകാശത്തിൽ നിന്നും ഒഴിവാക്കി വിജ്ഞാപനമിറക്കി. പൊലീസ് ആസ്ഥാനത്തെയും ക്രൈംബ്രാഞ്ചിലേയും ടി സെക്ഷനെ ആർടിഐയിൽ നിന്നും നേരത്തെ ഒഴിവാക്കിയിരുന്നു. ഏതൊക്കെ വിവരങ്ങൾ ടി സെക്ഷനിലേക്ക് മാറ്റണമെന്ന് വിജിലൻസ് ഡയറക്ടർക്ക് തീരുമാനിക്കാമെന്നതിനാൽ, ഏത് ഫയലും ഇനി ടി സെക്ഷനിലേക്ക് മാറ്റി രഹസ്യമാക്കാൻ കഴിയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIGILANCE T SECTION, RTI ACT KERALA, KERALA GOVERNMENT ORDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA