SignIn
Kerala Kaumudi Online
Tuesday, 21 July 2026 8.06 PM IST

'വിഎസ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഒറ്റുകാരെ വെറുതേ വിടില്ലായിരുന്നു, അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു'

saji-cheriyan
സജി ചെറിയാൻ

ആലപ്പുഴ: വിഎസ് അച്യുതാന്ദൻ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഒറ്റുകാരെ വെറുതേ വിടില്ലായിരുന്നുവെന്ന് സജി ചെറിയാൻ എംഎൽഎ. പാർട്ടിയെ ഒറ്റുകാെടുക്കാൻ നോക്കുന്ന വഞ്ചകരുടെ മുഖത്തുനോക്കി ധിക്കാരത്തോടെ സംസാരിക്കുമായിരുന്നു വിഎസ് എന്നും ആലപ്പുഴയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സജി ചെറിയാൻ പറഞ്ഞു. വിഎസ് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ഇന്ന് പാർട്ടിയിലുള്ള എല്ലാനേതാക്കളെയും പാർട്ടിയിലേക്ക് കൊണ്ടുവന്നതും വളർത്തിയതും വിഎസാണ്. അദ്ദേഹം വിടപറഞ്ഞ ഒരുവർഷം വലിയ പ്രതിസന്ധികളിലൂടെയാണ് പാർട്ടി കടന്നുപോയത്. ആ പ്രയാസത്തിലാണ് നമ്മൾ ചരമവാർഷികം ആചരിച്ചിക്കുന്നത്. വിഎസിന്റെ അഭാവം ആലപ്പുഴയിലേയും കേരളത്തിലേയും പാർട്ടിക്കുണ്ട്. വിഎസിന്റെ പാതയിലൂടെ നാം സഞ്ചരിക്കണം. ആലപ്പുഴയുടെ മണ്ണിൽ എന്തെങ്കിലും കുറവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഇരട്ടിശക്തിയോടെ തിരിച്ചുവരും'- അദ്ദേഹം പറഞ്ഞു.

പ്രസംഗം ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതോടെ സജിചെറിയാൻ ജി സുധാകരനുനേരെ ഒളിയമ്പെയ്യുകയായിരുന്നു എന്നതരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തമായി.

വിപുലമായ പരിപാടികളോടെയാണ് വിഎസിന്റെ ചരമവാർഷികം സിപിഎം ആചരിക്കുന്നത്. പുന്നപ്രയിലെ വലിയ ചുടുകാട്ടിൽ വിഎസിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച സ്തൂപത്തിൽ പാർട്ടി സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിൽ രാവിലെ പുഷ്പാർച്ചന നടത്തി. വൈകുന്നേരം നടക്കുന്ന റാലിയും പൊതുസമ്മേളനവും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. വിഎസിന്റെ കുടുംബവീടായ വേലിക്കകത്ത് വീട്ടിൽ അദ്ദേഹത്തിന്റെ അർദ്ധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

English Summary

MLA Saji Cheriyan, at a V.S. Achuthanandan memorial in Alappuzha, stated V.S. would not have spared party betrayers if alive today. His remarks were widely interpreted as an indirect criticism of G. Sudhakaran on social media. The CPM is extensively observing V.S.'s death anniversary with various events, including tributes by M.V. Govindan and a public meeting to be inaugurated by Pinarayi Vijayan.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VS ACHUTHANANDAN, SAJI CHERIYAN MLA, KERALA POLITICS, VS ACHUTHANANDAN STATEMENT, CPM KERALA NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA