SignIn
Kerala Kaumudi Online
Tuesday, 21 July 2026 10.31 PM IST

അഴീക്കോട് നിർഭയനായ വിമർശകൻ: ഡോ.ജോർജ്ജ് ഓണക്കൂർ

award

തിരുവനന്തപുരം: നിർഭയനായ വിമർശകനായിരുന്നു സുകുമാർ അഴീക്കോടെന്ന് ഡോ. ജോർജ്ജ് ഓണക്കൂർ. ആർക്കും വാടകയ്ക്ക് എടുക്കാനോ വിലക്കെടുക്കാനോ കഴിയാത്തയാൾ. ഡോ.സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ 2026ലെ അഴീക്കോട് സ്മാരക അവാർഡ് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ട്രസ്റ്റ് ചെയർമാൻ ഡോ.കെ.സുധാകരൻ പുരസ്‌കാരം സമ്മാനിച്ചു. ട്രസ്റ്റ് ദേശീയ പ്രസിഡൻറ് ശാസ്താന്തല സഹദേവൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹിക പരിവർത്തനത്തിനായി ഒറ്റയാൾ പോരാട്ടം നടത്തിയ ധീരനാണ് അഴീക്കോടെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും വെളിച്ചം പകർന്ന സാംസ്‌കരിക ബിംബമായിരുന്നു അഴിക്കോടെന്ന് കവിയും പത്രപ്രവർത്തകനുമായ ഡോ.ഇന്ദ്രബാബു പറഞ്ഞു. പാലോട് രവി ആമുഖപ്രഭാഷണം നിർവ്വഹിച്ചു. ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാര വിതരണം ഡോ.വി.ആർ ജയറാമും രോഗികൾക്കുള്ള ധനസഹായ വിതരണം ഡോ.കെ.സുധാകരനും നിർവ്വഹിച്ചു. ട്രസ്റ്റ് ജനറൽ സെക്രട്ടറി പനവിള രാജശേഖരൻ, ജയശ്രീ ഗോപാലകൃഷ്ണൻ, രത്‌നകലാ രത്‌നാകരൻ, ശിവദാസൻ കുളത്തൂർ, ജി.വി ദാസ്, ട്രസ്റ്റ് ജോയൻറ് സെക്രട്ടറി കരമന ദിനേശ് നായർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AWARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA