SignIn
Kerala Kaumudi Online
Tuesday, 13 October 2026 4.58 PM IST

'തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്, സർവ്വമംഗളാനീ ഭവന്തു', പ്രതികരണവുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല

READ ENGLISH VERSION
sasikala
നെടുമ്പാശേരി അപകടത്തിൽ മരിച്ചവർ, കെ പി ശശികല

മകളെയും കുടുംബത്തെയും ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉൾപ്പെടെയുള്ളവർ അധിക്ഷേപിക്കുന്നു എന്ന നെടുമ്പാശേരി അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബത്തിന്റെ ആരോപണത്തിൽ പ്രതികരണവുമായി ശശികലയുടെ ഫേസ്ബുക്ക് പോസ്റ്റ്. പത്രസമ്മേളനം കണ്ടു.എല്ലാ പെണ്മക്കളുടെ രക്ഷിതാക്കളോടും ഞാൻ മാപ്പു പറയുന്നു. എന്തിനെന്നോ നമ്മൾ പൊതുവായി ചില കാര്യങ്ങളിൽ ചർച്ച നടത്തണം എന്ന് പറഞ്ഞതിന്. അതുകൊണ്ട് കഴിയുമെങ്കിൽ മക്കളെ പാതിരാക്ക് ചായ കുടിക്കാൻ വിടണം.നമുക്ക് രാത്രി പകലാക്കാം.നൈറ്റ് വാക്കുകൾ സജീവമാക്കാം.നൈറ്റ് ലൈഫുകളും സജീവമാകട്ടെ എന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

പത്രസമ്മേളനം കണ്ടു

വിഷകല' എന്ന പ്രയോഗം അത് കലക്കി!

മക്കൾ നഷ്ടപ്പെട്ട രക്ഷിതാക്കളുടെ വേവലാതിയിലും അത് മറന്നില്ലല്ലോ!?

Thanks!

ശരി

എല്ലാ പെണ്മക്കളുടെ രക്ഷിതാക്കളോടും ഞാൻ മാപ്പു പറയുന്നു

എന്തിനെന്നോ

നമ്മൾ പൊതുവായി ചില കാര്യങ്ങളിൽ ചർച്ച നടത്തണം എന്ന് പറഞ്ഞതിന്?

അതുകൊണ്ട് കഴിയുമെങ്കിൽ മക്കളെ പാതിരാക്ക് ചായ കുടിക്കാൻ വിടണം?

നമുക്ക് രാത്രി പകലാക്കാം!

നൈറ്റ് വാക്കുകൾ സജീവമാക്കാം

നൈറ്റ് ലൈഫുകളും സജീവമാകട്ടെ??!

തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്???

സർവ്വമംഗളാനീ ഭവന്തു

ആത്മ ഗതം

അല്ല ആ ചങ്ങായി പറഞ്ഞ ഹിന്ദു മുസ്ലിം എവിടുന്നാണ് കിട്ടിയത്

അത് വെച്ചാൽ അല്ലേ ഒരു ഗുമ്മുണ്ടാവുള്ളൂ അല്ലേ?

ഇന്നുരാവിലെയാണ് മാദ്ധ്യമങ്ങൾക്കുമുന്നിൽ ഗോപികയുടെ കുടുംബം ആരോപണം ഉന്നയിച്ചത്. 'ഗുരുതര കുറ്റം ചെയ്തിട്ടും പ്രതിയെ ജുവനൈൽ ഹോമിലേക്കയച്ചത് കേസ് അട്ടിമറിക്കാനാണെന്നാണ് കരുതുന്നത്. നീതി ലഭിക്കുമോയെന്ന് സംശയമുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് പലതരത്തിലുള്ള വീഴ്‌ചകളുണ്ടാകുന്നു. മുകളിൽ നിന്ന് അവർക്ക് സമ്മർദ്ദമുണ്ടെന്ന് പറയുന്നു. ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലുള്ളയാളാണ് പ്രതി. രണ്ട് മന്ത്രിമാരുള്ള സ്ഥലമാണ്. ഏതെങ്കിലും തരത്തിൽ സ്വാധീനമുപയോഗിക്കുമെന്ന സംശയമുണ്ട്.

സോഷ്യൽ മീഡിയയിലൂടെ മകളെയും കുടുംബത്തെ മുഴുവനെയും വളരെ മോശം രീതിയിൽ അധിക്ഷേപിക്കുന്നു. ഹിന്ദു ഐക്യവേദി നേതാവ് ശശികല ഉൾപ്പെടെയുള്ളവർ അധിക്ഷേപിക്കുന്നു. കെഎംഎം കോളേജിന്റെ വൈസ് ചെയർപേഴ്‌സണായിരുന്നു മകൾ. അഞ്ച് വർഷത്തിലേറെ എൻഎസ്‌എസ് വോളന്റിയറായിരുന്നു. ഞങ്ങളെ താറടിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത് ചെയ്യുന്നത്. പ്രതികളുടെതന്നെ ആളുകളായിരിക്കാം ഇതിന് പിന്നിലെന്ന് സംശയമുണ്ട്.

പ്രതി മദ്യപിച്ചിരുന്ന കാര്യംതന്നെ എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. പോസ്റ്റുമോർട്ടം കഴിഞ്ഞ് തുന്നിക്കെട്ടിയതിനുശേഷം തുന്നലഴിച്ച് വീണ്ടും രക്തപരിശോധന നടത്തി. ഇത് ഏതെങ്കിലും തരത്തിലുള്ള കൃത്രിമം കാണിക്കുന്നതിനാണോയെന്ന് സംശയിക്കുന്നു'- എന്നാണ് ഗോപികയുടെ പിതാവ് പറഞ്ഞത്.

English Summary

Shashikala responded to the allegations made by the family of Gopika, who died in the Nedumbassery accident, through a Facebook post.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOPIKA FAMILY ALLEGATION, SASIKALA RESPONSE, GOPIKA CONTROVERSY, ഗോപിക കുടുംബ ആരോപണം, ശശികല പ്രതികരണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA