SignIn
Kerala Kaumudi Online
Monday, 12 October 2026 4.34 PM IST

'കൊമ്പുകൾ വിളക്കുവച്ച് സംരക്ഷിക്കും'; പല്ലാട്ട് തറവാട്ടിലെത്തി സുരേഷ് ഗോപി,  ബ്രഹ്മദത്തൻ  അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ പുഷ്പാർച്ചന നടത്തി

suresh-gopi
സുരേഷ് ഗോപി ബ്രഹ്മദത്തൻ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ പുഷ്പാർച്ചന നടത്തുന്നു

കോട്ടയം: ഇടിമിന്നലേറ്റ് ചരിഞ്ഞ ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തനെക്കുറിച്ച് കുറിപ്പ് പങ്കുവച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. പല്ലാട്ട് തറവാട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച സുരേഷ് ഗോപി ബ്രഹ്മദത്തൻ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ പുഷ്പാർച്ചനയും നടത്തി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് നടൻ ഇക്കാര്യം അറിയിച്ചത്.

പോസ്റ്റിന്റെ പൂർണരൂപം

കഴിഞ്ഞ ദിവസം പല്ലാട്ട് തറവാട്ടിലെത്തിയപ്പോൾ മനസ്സ് വല്ലാതെ ഭാരപ്പെടുകയായിരുന്നു. നാടിന്റെയും ഉത്സവപ്പറമ്പുകളുടെയും അലങ്കാരമായിരുന്ന, ഒരു കുടുംബാംഗത്തെപ്പോലെ ഏവരും സ്നേഹിച്ച ഗജശ്രേഷ്ഠൻ പല്ലാട്ട് ബ്രഹ്മദത്തന്റെ വേർപാട് സൃഷ്ടിച്ച ശൂന്യത അത്രമാത്രം വലുതാണ്.

സ്വന്തം മകനെപ്പോലെ ബ്രഹ്മദത്തനെ പോറ്റിപ്പുലർത്തിയ അമ്മ കമലമ്മയെയും കുടുംബാംഗങ്ങളെയും നേരിൽക്കണ്ട് ആശ്വസിപ്പിച്ചു. അവനെ ജീവനുതുല്യം സ്നേഹിച്ച പാപ്പാൻമാരുടെ കണ്ണീരിന് മുന്നിൽ വാക്കുകൾ നിഷ്പ്രഭമായിപ്പോയി. അവൻ നിന്ന ആ തണലിലും അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിലും പുഷ്പാർച്ചന നടത്തി പ്രാർത്ഥിക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു വിങ്ങലായിരുന്നു.

നമ്മുടെ നാടിന്റെ പുണ്യമായി, ഭഗവാന്റെ തിടമ്പേറ്റി നിന്ന ഇത്തരം ഗജവീരന്മാരുടെ വേർപാടിൽ 'ചരിഞ്ഞു' എന്ന വാക്ക് ഉപയോഗിക്കുന്നത് മനസ്സിന് ഒട്ടും പൊരുത്തപ്പെടാൻ ആകുന്നില്ല. അവയോടുള്ള അർഹിക്കുന്ന ആദരവ് ആ വാക്കിൽ കാണാൻ കഴിയില്ല. 'ചരിഞ്ഞു' എന്നതിന് പകരം ഭഗവാനെ സേവിച്ചു കടന്നുപോയവർക്ക് ചേരുന്ന 'വിഘ്നേശ്വര പാദം പൂകി' / 'വിഷ്ണുപാദം പൂകി' എന്നൊക്കെയുള്ള പവിത്രമായ പദങ്ങളിലേക്ക് നമ്മുടെ ഭാഷയും പ്രയോഗങ്ങളും മാറേണ്ടതുണ്ട്.

ബ്രഹ്മദത്തന്റെ കൊമ്പുകൾ നിയമവിധേയമായി എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും, അവ ലഭിച്ചാൽ തറവാട്ടിൽ ആചാരവിധിപ്രകാരം വിളക്കുവെച്ച് സംരക്ഷിക്കണമെന്നും കുടുംബാംഗങ്ങളുട് പറഞ്ഞിട്ടുണ്ട്. ഭഗവാന്റെ തിടമ്പേറ്റി പുണ്യം നേടിയ പ്രിയപ്പെട്ട പല്ലാട്ട് ബ്രഹ്മദത്തന്, ആ വിഘ്നേശ്വര പാദങ്ങളിൽ മോക്ഷം ലഭിക്കട്ടെ എന്ന് ഹൃദയപൂർവ്വം പ്രാർത്ഥിക്കുന്നു... പ്രണാമം.

English Summary

Union Minister and actor Suresh Gopi shared a tribute to Pallattu Brahmadathan, the elephant that died after being struck by lightning. Suresh Gopi visited the Pallattu family home in Kottayam and offered condolences to the bereaved family members.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURESH GOPI, PALLATTU BRAHMADATHAN, ELEPHANT DEATH, KERALA NEWS, LIGHTNING STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA