സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള കണ്ടന്റ് ക്രിയേറ്ററാണ് നടൻ കൃഷ്‌ണ കുമാറിന്റെ മകൾ ദിയ കൃഷ്‌ണ. 'ഓ ബൈ ഓസി' എന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയായ ദിയ കുടുംബവിശേഷങ്ങൾക്കൊപ്പം തന്റെ ബിസിനസിനുവേണ്ടിയുള്ള പ്രൊമോഷനുകളും സോഷ്യൽ മീഡിയയിലൂടെ നടത്താറുണ്ട്. ഇപ്പോഴിതാ, ഭർത്താവ് അശ്വിൻ ഐടി ജോലി രാജിവച്ച് തന്റെ കമ്പനിയിലെ സിഇഒ സ്ഥാനം ഏറ്റെടുത്തിരിക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദിയ കൃഷ്‌ണ.
ഐടി കമ്പനിയിൽ അശ്വിൻ ചെയ്യുന്ന ജോലിക്ക് തക്കതായ ശമ്പളമോ ബഹുമാനമോ കിട്ടിയിരുന്നില്ലെന്നും ദിയ തുറന്നുപറഞ്ഞു. ഓ ബൈ ഓസിയിൽനിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് അശ്വിനാണ് ലഭിക്കുന്നതെന്നും ഇപ്പോൾ അശ്വിന്റെ വരുമാനവും ലൈഫ് സ്റ്റൈലും മെച്ചപ്പെട്ടെന്നും ദിയ കൃഷ്‌ണ വ്യക്തമാക്കി. കമ്പനി നല്ല രീതിയിൽ പ്രവർത്തിക്കുന്നതിന് കാരണം അശ്വിനാണെന്നും അവർ വ്യക്തമാക്കി. യൂട്യൂബിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന വ്ലോഗിലാണ് ദിയ കൃഷ്‌ണയുടെ വെളിപ്പെടുത്തൽ.
ഓമിയെയും ബിസിനസും എങ്ങനെ ഒന്നിച്ചുകൊണ്ടുപോകുന്നുവെന്ന ചോദ്യത്തിനായിരുന്നു ദിയയുടെ മറുപടി. 'അശ്വിൻ കമ്പനിയിൽനിന്ന് രാജിവച്ചു. ആറുമാസമായി. അശ്വിൻ ആ തീരുമാനമെടുത്തപ്പോൾ ആദ്യം എന്റെ വീട്ടിലും അശ്വിന്റെ വീട്ടിലുമൊക്കെ ആശങ്കയുണ്ടായിരുന്നു. അശ്വിന് ആ ജോലിയിൽ ഒരുപാട് നിയന്ത്രണങ്ങളുണ്ടായിരുന്നു. ചെയ്യുന്ന ജോലിക്കുള്ള റെസ്‌പക്‌ടോ ശമ്പളമോ പുള്ളിക്ക് കിട്ടുന്നില്ലായിരുന്നു. പുള്ളി ആയിരുന്നു ആ ടീമിലെ എല്ലാം. 11 മണിക്ക് എല്ലാവരും ജോലി നിർത്തി പോകുമ്പോൾ അശ്വിൻ ഒരു മണിവരെയൊക്കെ ജോലി ചെയ്യുമായിരുന്നു. അതിനുള്ള അപ്രീസിയേഷനൊന്നും കിട്ടില്ലായിരുന്നു. ഒരേ ദിശയിലിങ്ങനെ സഞ്ചരിക്കുകയായിരുന്നു. ഒരു ലീവ് പോലും മര്യാദയ്‌ക്ക് ചോദിച്ചാൽ കിട്ടാത്ത അവസ്ഥയിലായിരുന്നു.
ഇപ്പോൾ ഓ ബൈ ഓസിയുടെ സിഇഒ ആയിട്ട് അശ്വിൻ കയറി. സെൽഫ് പ്രൊപ്രൈറ്റർ ആയതുകൊണ്ട് ഞാനാണ് അതിന്റെ ഫൗണ്ടർ. അശ്വിൻ സിഇഒ ആണ്. ബിസിനസിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നത് അശ്വിനാണ്. ബിസിനസിന്റെ ഒരു ഷെയർ അശ്വിനാണ് പോകുന്നത്. അതുകൊണ്ട് അശ്വിനിപ്പോൾ മുൻപത്തേതിനെക്കാൾ വരുമാനമായി. ലൈഫ് സ്റ്റൈൽ മെച്ചപ്പെട്ടു. ടെൻഷനും സ്‌ട്രസുമില്ല. കാര്യങ്ങൾ ഇങ്ങനെയാണെന്ന് അറിഞ്ഞപ്പോൾ അശ്വിന്റെ കുടുംബവും ഓക്കെ ആയി. അശ്വിനുള്ളതുകൊണ്ടാണ് ഈ ബിസിനസ് നല്ലതുപോലെ പോകുന്നത്. അശ്വിനോട് അത് പറയാറില്ലെങ്കിലും മറ്റെല്ലാവരോടും ഞാൻ പറയുന്ന കാര്യമാണത്. കമ്പനിയുടെ മുഖവും തലച്ചോറും ഞാനാണെങ്കിൽ അതിന്റെ നട്ടെല്ല് അശ്വിനാണ്. ഓമിയെയും ഓ ബൈ ഓസിയെയും ഒന്നിച്ച് മുന്നോട്ടുകൊണ്ടുപോകുന്നതിന് നന്ദി പറയേണ്ടത് അശ്വിനോടാണ്'- ദിയ പറഞ്ഞു.
Diya Krishna reveals how her husband Ashwin’s life, income, and lifestyle improved after quitting his IT job to become the CEO of her business, O By Osi.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |