
□ഇതു വരെ എത്തിയത് 7912 കേസുകൾ
കോഴിക്കോട്: പൊലീസ് സ്റ്റേഷനുകളിലെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണയുറപ്പാക്കാനാരംഭിച്ച കുടുബശ്രീ സ്‌നേഹിത പൊലീസ് എക്സ്റ്റെൻഷൻ സെന്ററിൽ ഒരു വർഷം പിന്നിടുമ്പോൾ എത്തിയത് 7912 കേസുകൾ. പദ്ധതിയാരംഭിച്ച 2025 മാർച്ച് മുതൽ കഴിഞ്ഞ മേയ് വരെയുള്ള കണക്കാണിത്.
ഈ വർഷം മാർച്ച് വരെ 6724 കേസുകളും ഏപ്രിൽ, മേയ് മാസങ്ങളിൽ 1188 കേസുകളുമാണുള്ളത്. കൂടുതൽ കേസുകളുള്ളത് തൃശൂർ ജില്ലയിലാണ് 1183. ഗാർഹിക പ്രശ്നങ്ങളും ലഹരി ഉപയോഗവുമായും ബന്ധപ്പെട്ടവയാണ് കൂടുതലും. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ 84 ഡിവെെ.എസ്.പി, എസ്.പി ഓഫീസുകളിലാണ് സ്നേഹിത പൊലീസ് എക്സ്റ്റെൻഷൻ സെന്ററുകൾ . പരാതി പറയാനായും വിവിധ കേസുകളിലകപ്പെട്ടും പൊലീസ് സ്റ്റേഷനുകളിലെത്തുന്നവരുടെ പ്രശ്നങ്ങൾ കേട്ട് അവർക്ക് ആവശ്യമായ സഹായവും മാനസിക പിന്തുണയും ഉറപ്പു വരുത്തുകയാണ് ലക്ഷ്യം.
ജില്ലാ പൊലീസ് മേധാവി, കുടുംബശ്രീ ജില്ലാ മിഷൻ കോ -ഓർഡിനേറ്രർ, മാനസികാരോഗ്യ വിദഗ്ദ എന്നിവരടങ്ങുന്ന ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിക്കാണ് ചുമതല. സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌ക്കിന് കീഴിൽ കൗൺസലിംഗ് രംഗത്ത് പരിചയ സമ്പത്തുള്ള കമ്മ്യൂണിറ്റി കൗൺസലർമാർ സെന്ററുകളിൽ സേവനം നൽകും. പുരുഷൻമാർക്കും കുടുംബങ്ങൾക്കും കൗൺസലിംഗ് നൽകാറുണ്ട്. ഗൗരവതരമായ വിഷയങ്ങളിൽ തൊട്ടടുത്തുള്ള ഡിവെെ.എസ്.പി ഓഫീസുകളിൽ ഗ്രൂപ്പായി നൽകി പരിഹാരം കണ്ടെത്തും.
സേവനം
പരാതിക്കാർക്ക് മാനസിക പിന്തുണ
കൗൺസലിംഗ് നൽകി ഓരോ പരാതിയിലും പരിഹാരം കണ്ടെത്താൻ പൊലീസിനെ സഹായിക്കുക
പരാതിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക,
പരാതിക്കാരെ കുറ്റകൃത്യങ്ങളിൽ നിന്നും മോചിപ്പിക്കുക, കുറ്റകൃത്യങ്ങളുടെ തോത് പരിശോധിക്കുക
കുറ്റകൃത്യങ്ങളുടെ തോത് പരിശോധിക്കുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |