SignIn
Kerala Kaumudi Online
Saturday, 06 June 2026 11.37 AM IST

തോട്ടപ്പള്ളി പൊഴി സന്ദർശിച്ചു

ambala

അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയും പൊഴിമുഖവും സി.പി.ഐ സംഘം സന്ദർശിച്ചു. പൊഴിമുഖത്തിന്റെ വീതിയും ആഴവും വർദ്ധിപ്പിക്കനുള്ള നടപടികൾ ജല വിഭവവകുപ്പ് കൈക്കൊള്ളണമെന്നും സംഘം ആവശ്യപ്പെട്ടു. 40 മീറ്റർ നീളമുള്ള സ്പിൽവേയ്ക്ക് 40 ഷട്ടറുകളാണുള്ളത്. ഇതിൽ ചിലത് അറ്റകുറ്റപ്പണികൾ നടത്തിയാണ് ഉപയോഗിക്കുന്നത്. സി.പി.ഐ ജില്ലാ അസി.സെക്രട്ടറി സി. എ .അരുൺ കുമാർ, എക്സിക്യൂട്ടീവ് അംഗം പി .കെ.സദാശിവൻ പിള്ള, കൗൺസിൽ അംഗം വി.സി.മധു, കിസാൻസഭ മണ്ഡലം സെക്രട്ടറി കരുമാടി ഗോപൻ , വി.ജി.മണിലാൽ, വി.മോഹനൻ, ആർ.അനീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL