SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.15 AM IST

ഹണി ട്രാപ്പ് പരാതി: വിശദമായ അന്വേഷണത്തിന് തീരുമാനം

crime

തിരുവനന്തപുരം: തലസ്ഥാനത്തെ ഹണിട്രാപ്പ് പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ പൊലീസ്. ഇതിനുശേഷം മാത്രമെ തുടർനടപടികളിലേക്ക് കടക്കു.കേസിൽ പ്രതിയായ റോഷ്നി സുരേഷിന്റെ മൊഴി അടിസ്ഥാനമാക്കി കൂടുതൽ പരിശോധനകൾ നടത്തും. റോഷ്നി സുരേഷും,മാർക്ക് വിജയകുമാറും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

ഇവർ തമ്മിലുള്ള ബാങ്ക് ഇടപാടുകളും അന്വേഷണ വിധേയമാക്കാനാണ് വഞ്ചിയൂർ പൊലീസിന്റെ തീരുമാനം. ഒന്നിലധികം ബാങ്കുകളിലൂടെ ഇവർ ഇടപാടുകൾ നടത്തിയിരുന്നതായി പൊലീസ് സംശയിക്കുന്നു. ഇവർ തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും,രണ്ടുപേരുടെയും സി.ഡി.ആറും പരിശോധിക്കും.ഇതിനുശേഷമാകും പരാതിയിൽ പറഞ്ഞിട്ടുള്ള മറ്റുള്ളവരുടെ മൊഴി രേഖപ്പെടുത്തുക.

റോഷ്നി സുരേഷ് പൊലീസിന് നൽകിയ ഫോട്ടോഗ്രാഫുകളുടെയും കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിന്റെയും ആധികാരികത പരിശോധിക്കും. മാർക്ക് വിജയകുമാറിന്റെ ഭാര്യ നൽകിയ പരാതിയിൽ അഞ്ച് കോടി രൂപ തട്ടിയെടുത്തെന്നും കമ്പനിയുടെ ഓഹരികൾ ഭീഷണിപ്പെടുത്തി റോഷ്നിയുടെ പേരിലാക്കിയെന്നുമാണ് പറഞ്ഞിട്ടുള്ളത്.എന്നാൽ കമ്പനിയിൽ തനിക്ക് ഓഹരി ഉണ്ടെന്നായിരുന്നു റോഷ്നിയുടെ വാദം.ഇതിന്റെ സത്യാവസ്ഥ അറിയുന്നതിന് രേഖകൾ അടിസ്ഥാനമാക്കി വിശദമായ പരിശോധന നടത്തും.ഇത് ഹണി ട്രാപ്പ് ആണോ എന്ന് പൊലീസിന് സംശയമുണ്ട്.ഇത് കണ്ടെത്താനാണ് പൊലീസിന്റെ ആദ്യ നീക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY