SignIn
Kerala Kaumudi Online
Monday, 29 June 2026 6.06 AM IST

പുരസ്‌കാര സമർപ്പണം

photo

ചേർത്തല:സാഹിതി സാഹിത്യവേദിയുടെ വാർഷികാഘോഷവും പുരസ്‌കാര സമർപ്പണവും പുസ്തക പ്രകാശനവും നടന്നു. മാദ്ധ്യമപ്രവർത്തകനും സാഹിത്യകാരനുമായ ബി.ജോസുകുട്ടി ഉദ്ഘാടനം ചെയ്തു.സാഹിതി പ്രസിഡന്റ് എം.ഡി.വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു.ദാസപ്പൻ ചെമ്പകശ്ശേരി രചിച്ച 'തലമുറ' എന്ന കവിതാ സമാഹാരം എഴുത്തുകാരൻ എസ്.ആർ.ഇന്ദ്രന് നൽകി അഡ്വ.കെ.പ്രസാദ് പ്രകാശനം ചെയ്തു.സാഹിതി സെക്രട്ടറി ടി.വി.ഹരികുമാർ കണിച്ചുകുളങ്ങര പുസ്തക പരിചയം നടത്തി. ബാലസാഹിത്യകാരൻ സുരേന്ദ്രൻ എഴുപുന്നയ്ക്കുള്ള പുരസ്‌കാരം എഴുത്തുകാരി സി.കെ.ചിത്രാദേവി മുല്ലശേരിൽ സമ്മാനിച്ചു.

സാവിത്രി സോമൻ,ലളിതാ ചക്രപാണി,ബാസ്റ്റിൻ വെട്ടയ്ക്കൽ,അജിത് കുമാർ തലയാഴം,വേണുഗോപാൽ,രവീന്ദ്രൻ എന്നിവരെ ആദരിച്ചു.ആലപ്പി ഋഷികേശ്,എലിസബത്ത്,ശർമിള,ഗീതാ ഉണ്ണികൃഷ്ണൻ,

കെ.ബി.സുതൻ,അശോകൻ ചേർത്തല,മംഗളൻ തൈക്കൽ, എം.കെ.പ്രസന്നൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL