SignIn
Kerala Kaumudi Online
Friday, 04 September 2026 11.09 AM IST

വനിതാസമാജം ഓണാഘോഷം

jkhjkh

മുഹമ്മ : മുഹമ്മ പെരുന്തുരുത്ത് 1590 എൻ എസ് എസ് കരയോഗം വനിതാസമാജത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ചേർത്തല താലൂക്ക് എൻ.എസ്.എസ് യൂണിയൻ വനിതാ സമാജം പ്രസിഡന്റ്‌ സീമ അജികുമാർ ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡന്റ്‌ സി. എ. ജയശ്രീ അദ്ധ്യക്ഷയായി. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പ്രൊഫ.ഡോ.രാജാമണിയമ്മ ഉപ്പേരി കിറ്റ് വിതരണവും യൂണിയൻ കമ്മിറ്റി അംഗം ആഷ്‌ന ദിലീപ് ഓണക്കോടി വിതരണ ഉദ്ഘാടനവും നിർവ്വഹിച്ചു. കരയോഗാംഗവും റിട്ട അദ്ധ്യാപികയുമായ മാധവിക്കുട്ടിയമ്മയെ ആദരിച്ചു. വനിതാ സമാജം സെക്രട്ടറി രാജലക്ഷ്മി കരയോഗം പ്രസിഡന്റ്‌ എസ് ഗണേഷ് കുമാർ , സെക്രട്ടറി ടി .ശിവൻപിള്ള എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL