SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.56 AM IST

10 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

ganja-

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ പത്തുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശികളായ മിന്റു സേക്ക് (32), മസിബുൾ സേക്ക് (22) എന്നിവരെയാണ് ആലപ്പുഴ ആർ.പി.എഫും ജി.ആർ.പി.എഫും ചേർന്ന് പിടികൂടിയത്. ഷാലിമാർ എക്‌സ്‌പ്രസ് വന്നു പോയതിന് ശേഷം ഇന്നലെ വൈകിട്ട് ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ നിന്നാണ് ഇവരെ പിടികൂടിയത്.

പ്ലാസ്റ്റിക് കവറിലും ബാഗിലും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവരാണ് ഇരുവരുമെന്ന് ആർ.പി.എഫ് പറഞ്ഞു. ജി.ആർ.പി.എഫ് എസ്.ഐ ബിജോയ്കുമാർ, എ.എസ്.ഐ ടി.ആർ. സന്തോഷ്, സി.പി.ഒമാരായ പ്രജിത്ത്, അരുൺ മോഹൻ, രതീഷ്, ഡാൻസാഫ് അംഗങ്ങളായ മാർട്ടിൻ, തോമസ്, ഹരീഷ്, ആർ.പി.എഫ് സി.പി.ഒ അജയ്‌ഘോഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA, ARRESTED, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY