അമ്പലപ്പുഴ: കൊലപാതകം ഉൾപ്പടെയുള്ള നിരവധി കേസുകളിലെ പ്രതിയെ അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ ലജനത്ത് വാർഡ് പനക്കൽ പുരയിടത്തിൽ സവാദിനെയാണ് (53) അമ്പലപ്പുഴ പൊലീസ് പിടികൂടിയത്. വിവിധ കാലയളവിൽ ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ കൊലപാതക കേസിലും അമ്പലപ്പുഴ സ്റ്റേഷൻ പരിധിയിൽ ആയുധ നിരോധന നിയമപ്രകാരവും അമ്പലപ്പുഴ സ്റ്റേഷൻ പരിധിയിൽ മോഷണ കേസിലും ഇയാൾ പ്രതിയാണ്. വിചാരണ സമയത്ത് ഹാജരാകാതെ ജില്ലയ്ക്കും സംസ്ഥാനത്തിനും പുറത്തും ഒളിവിലായിരുന്നു. ജില്ലാ പൊലീസ് മേധാവി വിഷണു പ്രദീപിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ രജ്ജിത്ത്, സി.പി.ഒ തൻസിം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |