
ആലപ്പുഴ: രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ വാഹനപരിശോധനക്കിടെ കഞ്ചാവുമായി യുവാവ് പൊലീസിന്റെ പിടിയിലായി. ചെറുതന ആനാരി മുളമൂട്ടിൽ തറയിൽ വീട്ടിൽ
അശ്വിനെയാണ് ( 22) ചെറുതന കോപ്പാറക്കടവ് പാലത്തിന് സമീപം വച്ച് മൂന്നു ഗ്രാം കഞ്ചാവുമായി വീയപുരം എസ്.എച്ച്.ഒ ഷൈജയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇതിന് മുമ്പും ഇയാൾ കഞ്ചാവുമായി പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൈകാണിച്ചിട്ട് നിറുത്താതെ പോയ കാറിൽ നിന്ന് കഞ്ചാവു ബീഡിയുമാണ് അന്ന് പിടിയിലായത്. ഇയാളുടെ പേരിൽ എൻ.ഡി.പി.എസ്, കോട്പ പ്രകാരം കേസുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |