SignIn
Kerala Kaumudi Online
Saturday, 05 September 2026 12.33 PM IST

സന്തുഷ്ടരാണ് സന്തോഷിന്റെ അദ്ധ്യാപക കുടുംബം

a

മാവേലിക്കര : ഇന്ന് അദ്ധ്യാപകദിനം ആഘോഷിക്കുമ്പോൾ ഏറെ സന്തുഷ്ടരാണ് സന്തോഷ്‌ ജോസഫ്കൊച്ചുപറമ്പിലും കടുംബവും. കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നുനൽകുന്നവാണ് കുടുബത്തിലെ എല്ലാവരുമെന്നതാണ് സന്തോഷത്തിന് പിന്നിൽ.

മറ്റം സെന്റ് ജോൺസ് സ്കൂളിനെ ജില്ലയിലെ മികച്ച കായിക വിദ്യാലയമാക്കി വളർത്തുകയും 36വർഷം കായികാദ്ധ്യാപകനായി ഇവിടെ പ്രവർത്തിക്കുകയും ചെയ്ത തിരുവല്ല തടിയൂർ കൊച്ചുപറമ്പിൽ വീട്ടിൽ സന്തോഷിനു പുറമേ, ഭാര്യ മിനി മാത്യു, മകൻ അമൽ സന്തോഷ് ജോസഫ്, മകൾ അലീന മറിയം സന്തോഷ്, മകന്റെ ഭാര്യ ബിൻസി ബേബിജോൺ എന്നിവരാണ്അദ്ധ്യാപകവൃത്തിയിൽ പ്രവർത്തിക്കുന്നത്. നിരവധി അന്താരാഷ്ട്ര, ദേശീയ, സംസ്ഥാന താരങ്ങളെ സൃഷ്ടിച്ച് മറ്റം സെന്റ് ജോൺസ് സ്കൂളിനെ സംസ്ഥാനത്തെ മികച്ച കായികവിദ്യാലയങ്ങളിൽ ഒന്നാക്കുന്നതിൽ സന്തോഷ് വഹിച്ച പങ്ക് വിലമതിക്കാനാകാത്തതാണ്. കാരക്കാട് വടക്ക് ഗവ.കെ.വി എൽ.പി സ്കൂളിലെ പ്രഥമാദ്ധ്യാപികയാണ് മിനി മാത്യു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്. അമൽ സന്തോഷ് ജോസഫ് കുറിയന്നൂർ എം.ടി.എച്ച്.എസ് അദ്ധ്യാപകനാണ്. മുൻ ദേശീയ കായികതാരം കൂടിയായ അമൽ, കായികാദ്ധ്യാപകൻ ഇല്ലാത്ത ഈ സ്കൂളിൽ കായികപരിശീലനം കൂടി ഏറ്റെടുത്ത് കഴിഞ്ഞ ജില്ലാൽകായികമേളയിൽ മികച്ച രണ്ടാമത്തെ വിദ്യാലയമാക്കി ഇതിനെ മാറ്റി. കഴിഞ്ഞവർഷം 7ദേശീയ താരങ്ങളെയും 37സംസ്ഥാന മെഡലുകളും സ്കൂളിൽ നിന്ന് സൃഷ്ടിച്ചു. കെ.പി.എസ്.ടി.എ പുല്ലാട് ഉപജില്ലാ പ്രസിഡന്റുമാണ്. മുൻ ദേശീയ കായികതാരം കൂടിയായ അലീന മറിയം സന്തോഷ് ഇടമുറി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ മലയാളം ഗസ്റ്റ് അദ്ധ്യാപികയാണ്. ഹരിപ്പാട് ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് അദ്ധ്യാപികയാണ് ബിൻസി ബേബിജോൺ.

ഗുരു ശ്രേഷ്ഠ അദ്ധ്യാപക അവാർഡ് ജേതാവായ സന്തോഷ്‌ ജോസഫ് സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം, ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ അയിരൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറും പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും അയിരൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാണ്. വാർഡിലെ അങ്കണവാടിക്കും പകൽവീടിനുമായി 8 സെന്റ് സ്ഥലം അയിരൂർ ഗ്രാമപഞ്ചായത്തിന് സംഭാവന ചെയ്ത് മാതൃകയായിരിക്കുകയാണ് ഈ കുടുംബം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL