
ആലപ്പുഴ : 65 നേവൽ എൻ.സി.സി. കേഡറ്റുകൾ പങ്കെടുക്കുന്ന 10 ദിവസത്തെ സെയിലിംഗ് പര്യടനം എൻ.സി.സി. ഗ്രൂപ്പ് ഹെഡ്ക്വാർട്ടേഴ്സ്, കൊല്ലം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ കെ. ലോഗനാഥൻ എൻ.സി.സി.യുടെ തെവള്ളി ജെട്ടിയിൽ ഫ്ളാഗ് ഓഫ് ചെയ്തു.
മോസ്റ്റ് എന്റർപ്രൈസിംഗ് നേവൽ യൂണിറ്റ് 2026ന്റെ ഭാഗമായി സംഘടിപ്പിച്ച പര്യടനത്തിൽ ദേശീയ ജലപാത–3 വഴി ഏകദേശം 210 കിലോമീറ്റർ സഞ്ചരിക്കും. കൊല്ലത്ത് നിന്ന് ആലപ്പുഴയിലെ പാതിരാമണൽ ദ്വീപിലേക്കും തിരിച്ചുമാണ് യാത്ര. അഷ്ടമുടി, പുന്നമട, വേമ്പനാട് കായൽ മേഖലകളിലൂടെയാണ് സംഘത്തിന്റെ സഞ്ചാരം.
36 ആൺകുട്ടികളും 29 പെൺകുട്ടികളും ഉൾപ്പെടുന്നതാണ് സംഘം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |