SignIn
Kerala Kaumudi Online
Tuesday, 22 September 2026 2.26 AM IST

സീബ്രാലൈൻ  വരയ്‌ക്കണം

ചേർത്തല: കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് മുൻ വശത്തെ റോഡിൽ സീബ്രാലൈൻ വേണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്ക് പരാതി. ദക്ഷിണമേഖല ഓൾ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ വോളോർവട്ടം ശശികുമാറാണ് പരാതി നൽകിയത്. ഇവിടെ റോഡ് മുറിച്ച് കടക്കുന്നത് വളരെ ബുദ്ധിമുട്ടിയാണ്. റോഡിന്റെ തെക്ക് വശത്ത് അലക്ഷ്യമായും അനധികൃതമായും നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നതുംദുരിതമാണ്.ചേർത്തല –തണ്ണീർമുക്കം റോഡിൽ ട്രാൻ. ബസ്റ്റാൻഡിന് മുന്നിൽ സീബ്രാലൈൻ വരയ്ക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് നിർദ്ദേശം നൽകണമെന്നും കളക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നു.അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർ ചേർത്തല ഡിവൈ.എസ്.പിക്ക് പരാതി കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL