
ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 7 ാം വാർഡിൽ തെക്കേ വടിക്കാട്ട് വീട്ടിൽ രാധാകൃഷ്ണന്റെ നിർത്തിയിട്ടിരുന്ന ഓട്ടോ ടാക്സി കത്തി നശിച്ചു. ഇന്നലെ രാവിലെ ഒൻപതരയോടെ കാറ്ററിംഗ് ഓട്ടം പോയ ശേഷം വീട്ടിൽ വരുകയും വണ്ടി നിർത്തിയിട്ട ശേഷം രാധാകൃഷ്ണൻ കുളിക്കുന്ന സമയത്താണ് ഭാര്യ വത്സലകുമാരിയാണ് വണ്ടി കത്തുന്നത് കണ്ടത്. തുടർന്ന് നാട്ടുകാരും വീട്ടുകാരും ചേർന്നാണ് തീയണച്ചത്.രാധാകൃഷ്ണന്റെ ഏക ഉപജീവന മാർഗമാണ് ഇതോടെ ഇല്ലാതായത്. എട്ട് കൊല്ലം മുമ്പ് പഴയ വിലയ്ക്ക് വാങ്ങിയതാണ് ഓട്ടോറിഷ. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല. മാരാരിക്കുളം പൊലീസിൽ പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |