SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.18 AM IST

കെ.എസ്.ആർ.ടി.സിക്ക് ജി.സുധാകരന്റെ കൈത്താങ്ങ് # 5 ബസുകൾ വാങ്ങി നൽകും

അമ്പലപ്പുഴ: പൊതുഗതാഗത മേഖലയ്ക്ക് ജി.സുധാകരൻ എം.എൽ.എയുടെ കൈത്താങ്ങ്. കെ.എസ്.ആർ.ടി.സിയുടെ പൊതു ബസ് ഫ്ലീറ്റിലേക്ക് പുതിയ ബസ് വാങ്ങുന്നതിനായി എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 45 ലക്ഷം രൂപ അനുവദിച്ചു. തുടർന്നുള്ള നാല് വർഷങ്ങളിലും ഓരോ വർഷവും ഓരോ ബസ് വീതം അനുവദിച്ച് ആകെ അഞ്ച് ബസുകൾ കെ.എസ്.ആർ.ടി.സിക്ക് ലഭ്യമാക്കാനാണ് ജി. സുധാകരൻ എം.എൽ.എയുടെ തീരുമാനം. പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം ജനങ്ങൾക്ക് കൂടുതൽ യാത്രാസൗകര്യം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. ഗതാഗതമന്ത്രി സി.പി.ജോൺ എം.എൽ.എയ്ക്ക് നൽകിയ കത്തിന്റെയും ധനകാര്യ വകുപ്പിന്റെ സർക്കാർ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് ആദ്യ ബസിനായി തുക അനുവദിച്ചത്. ബസ് വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയായി. ആലപ്പുഴ ഡിപ്പോയിൽ നിന്ന് അമ്പലപ്പുഴ മണ്ഡലത്തിലെ യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ സർവീസ് നടത്തുന്നതിനാണ് മുൻഗണന. ആവശ്യാനുസരണം വിവിധ ജില്ലകളിലേക്ക് കെ.എസ്.ആർ.ടി.സിയുടെ പൊതുബസ് ഫ്ലീറ്റിന്റെ ഭാഗമായി സർവീസ് നടത്തുന്നതിനും പ്രയോജനപ്പെടുത്താം.

നിയമസഭയിൽ ജി.സുധാകരനും മന്ത്രി സി.പി.ജോണുമായി നടത്തിയ കൂടിക്കാഴ്ചയിൽ കെ.എസ്.ആർ.ടി.സിയെ പിന്തുണയ്ക്കുന്നതിനുള്ള ദീർഘകാല ഇടപെടലിനെ കുറിച്ച് എം.എൽ.എ വ്യക്തമാക്കിയിരുന്നു.

അഞ്ച് വർഷവും ആസ്തിവികസന ഫണ്ടിൽനിന്ന് ഓരോ ബസ് വീതം ലഭ്യമാക്കി പൊതുഗതാഗത സംവിധാനത്തിന് പരമാവധി പിന്തുണ നൽകും

- ജി.സുധാകരൻ എം.എൽ.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL