ആലപ്പുഴ: ജില്ലയെ തരിശുരഹിത ജില്ലയാക്കുന്നതിന് വിശദപദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർമ്മസദൻ ഹാളിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷിന സനൽ കുമാർ അദ്ധ്യക്ഷയായി.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ബെന്നി സ്വാഗതം പറഞ്ഞു.കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആനി മാത്യു, എ.ഡി.എം സി.പ്രേംജി,പ്രിൻസിപ്പൽ കൃഷി ഓഫീസർ വി.പി സിന്ധു, നബാർഡ് ഡി.ജി.എം മിനു അൻവർ തുടങ്ങിയവർ സന്നിഹിതരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |