
ആലപ്പുഴ: ബി.ജെ.പി ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിൽ രക്ത ദാനം സംഘടിപ്പിച്ചു. ബി.ജെ.പി ആലപ്പുഴ മണ്ഡലം പ്രസിഡന്റ് ഡി.ജി.സാരഥി നേതൃത്വം നൽകിയ പരിപാടി ജില്ലാ വൈസ് പ്രസിഡന്റ് അരുൺ അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഇൻ ചാർജ് ഷൈനി രതീഷ്, മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു പത്മശ്രീ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ നാഗമണി, സന്തോഷ് വാതിക്കാട്, കെ.എം.സന്തോഷ്, മണ്ഡലം സെക്രട്ടറി തുളസി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |