ആലപ്പുഴ: രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസിന്റെ ജില്ലയിലെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്കുള്ള ആദ്യ ബാച്ചിന്റെ ദ്വിദിന പരിശീലനം കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. പ്രിൻസിപ്പൽ സെൻസസ് ഓഫീസറും ജില്ലാ കളക്ടറുമായ ഷാജി വി.നായർ ഉദ്ഘാടനം ചെയ്തു.
ജനുവരി-ഫെബ്രുവരി മാസങ്ങളിലായി രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് ആരംഭിക്കും. ജനങ്ങളുടെ അടിസ്ഥാന വിവരങ്ങൾ സംബന്ധിച്ച 40 ചോദ്യങ്ങൾക്കാണ് മറുപടി ശേഖരിക്കേണ്ടത്. ഇക്കുറിയും സെൽഫ് എന്യൂമറേഷൻ സംവിധാനം ലഭ്യമാണ്. ജനസംഖ്യാ കണക്കെടുപ്പ് ആരംഭിക്കുന്നതിന് 15 ദിവസം മുമ്പ് ഇത് ആരംഭിക്കും.
ജില്ലയിലെ ആദ്യ ഘട്ട സെൻസസ് പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ ജില്ലാകളക്ടർ ആദരിച്ചു. എ.ഡി.എം സി. പ്രേംജി, സബ് കളക്ടർ ഡോ. സി.ശക്തിവേൽ, സജിത്ത് രാജ്, കെ.ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |