SignIn
Kerala Kaumudi Online
Thursday, 15 October 2026 5.43 AM IST

ഷിഗെല്ല ബാധ: നഗരത്തിൽ കുടിവെള്ളപരിശോധന ശക്തം

ആലപ്പുഴ: നഗരസഭാ പരിധിയിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന്, രോഗവ്യാപനം തടയുന്നതിനും പൊതുജനങ്ങൾക്ക് സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കുന്നതിനുമായി ആലപ്പുഴ നഗരസഭ ആരോഗ്യ വിഭാഗം വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. നഗരസഭാ പരിധിയിലെ വാട്ടർ കിയോസ്കുകൾ, ആർ.ഒ പ്ലാന്റുകൾ, സ്കൂളുകളിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ പ്യൂരിഫിക്കേഷൻ സംവിധാനങ്ങൾ എന്നിവയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. കുടിവെള്ള വിതരണസംവിധാനങ്ങളുടെ ശുചിത്വം, പരിപാലനം, ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള നടപടികൾ എന്നിവ പരിശോധിച്ചു.

ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് അവ പരിഹരിക്കുന്നതിനായി ആരോഗ്യ വിഭാഗം നോട്ടീസ് നൽകി.

പൊതുജനാരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനും മലിനമായ കുടിവെള്ളത്തിലൂടെ രോഗങ്ങൾ പടരുന്നത് തടയുന്നതിനുമുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കുമെന്നും നഗരസഭ ചെയർപേഴ്‌സൺ മോളി ജേക്കബ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ എം നൗഫൽ എന്നിവർ അറിയിച്ചു. ഹെൽത്ത് ഓഫീസർ ഇൻ ചാർജ് ഷാം കുമാർ ബി.എയുടെ നേതൃത്വത്തിൽ സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ശങ്കർ മണി, സജീവ്,പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ജൂലി പി.ഒ, ജസീന എ.ജെ, സാലിൻ.ഒ, ധനലക്ഷ്മി പി.എം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL