SignIn
Kerala Kaumudi Online
Thursday, 15 October 2026 5.43 AM IST

യാത്രക്കാരുടെ സുരക്ഷയ്ക്ക് ദേശീയപാത ഹെൽപ്‌ ലൈൻ

kjhjkh

തുറവൂർ: ദേശീയപാത 66ന്റെ വികസനം പൂർത്തീകരണത്തിലേക്കടുക്കുമ്പോൾ യാത്രക്കാർക്ക് കൂടുതൽ സുരക്ഷയും അടിയന്തര സഹായവും ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കി ദേശീയപാത അതോറിറ്റി. ദേശീയപാതയിലൂടെയുള്ള യാത്രയ്ക്കിടെ അപകടമുണ്ടായാലും വാഹനം തകരാറിലായി വഴിയിൽ കുടുങ്ങിയാലും സഹായം തേടാൻ കഴിയുന്ന ടോൾ ഫ്രീ ഹെൽപ്‌ലൈൻ നമ്പറായ 1033 സംബന്ധിച്ച ബോർഡുകളും യാത്രക്കാർക്ക് ദിശയും വിവരങ്ങളും നൽകുന്ന സൂചനാബോർഡുകളും സ്ഥാപിച്ചു തുടങ്ങി. അടിയന്തര സാഹചര്യങ്ങളിൽ ഹെൽപ്‌ലൈൻ നമ്പർ എളുപ്പത്തിൽ തിരിച്ചറിയാനും ആവശ്യമായ സഹായം തേടാനും ഈ ബോർഡുകൾ യാത്രക്കാർക്ക് പ്രയോജനപ്പെടും.

ദേശീയപാതയിൽ വാഹനാപകടങ്ങൾ സംഭവിക്കുക, ടയർ പഞ്ചറാവുക, എൻജിൻ തകരാർ മൂലം യാത്ര തുടരാനാകാതിരിക്കുക, ഇന്ധനം തീരുക തുടങ്ങിയ സാഹചര്യങ്ങളിൽ 1033-ൽ വിളിച്ച് സഹായം തേടാം. അപകടങ്ങളിൽപ്പെട്ടവർക്ക് ആംബുലൻസ് സേവനം ലഭ്യമാക്കുന്നതിനും വാഹനത്തകരാറുകൾ പരിഹരിക്കാൻ ഹൈവേ പട്രോൾ, ക്രെയിൻ തുടങ്ങിയ സഹായങ്ങൾ ഏകോപിപ്പിക്കുന്നതിനും ഹെൽപ്‌ലൈൻ വഴി നടപടി സ്വീകരിക്കും. റോഡിലെ തടസ്സങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ, ടോൾ പ്ലാസയുമായി ബന്ധപ്പെട്ട പരാതികൾ എന്നിവയും അറിയിക്കാം.

ഇന്ധനം തീർന്നാലും അറിയിക്കാം

 സഹായം തേടുമ്പോൾ വാഹനം നിൽക്കുന്ന സ്ഥലത്തിന്റെ കൃത്യമായ വിവരങ്ങൾ നൽകണം

 സമീപത്തെ ജംഗ്ഷൻ, യാത്ര ചെയ്യുന്ന ദിശ എന്നിവ അറിയിക്കുന്നത് സഹായം വേഗത്തിൽ എത്തിക്കാൻ ഉപകരിക്കും

 വിളിക്കുന്നയാളുടെ ഫോൺ നമ്പറും ആവശ്യമായ സഹായത്തിന്റെ വിവരങ്ങളും നൽകണം

 ഗുരുതരമായസാഹചര്യങ്ങളിൽ 112 എന്ന ദേശീയ അടിയന്തര സഹായ നമ്പറിലും ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL