
മുഹമ്മ: വനിതാ ഭക്ഷണ വിതരണ കൂട്ടായ്മയായ ബോത്തീസിന്റെ വാർഷികം നടന്നു. രാജീവ് ഗാന്ധി "സ്നേഹ സാന്ത്വനം" ആക്ടീവ് ആൻഡ് പാലിയേറ്റീവ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ ചികിത്സാ സഹായ വിതരണം, ഉപരി പഠനത്തിൽ ഏർപ്പെടുന്നവർക്കുള്ള അനുമോദനം, എന്നിവ നടത്തി.
കെ.പി.സി.സി സെക്രട്ടറി അഡ്വ. എസ്. ശരത് വാർഷികം ഉദ്ഘാടനം ചെയ്തു.
അനുമോദനം കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം അജയ് ജുവൽ കുര്യാക്കോസും , ചികിത്സാ സഹായ വിതരണം കെ. ജെ. ജോസഫും നിവഹിച്ചു. ജി. ബാലചന്ദ്രൻ ,
കെ. എസ്. സുരേഷ്, എം. ജി. സാബു, എം. ജി. തിലകൻ, ജിതി സുശീലൻ, കെ. ജി. രാജേന്ദ്രമേനോൻ, പി. സതീശൻ, പി. ശശികുമാർ, കെ. സി. ആന്റണി, ഗ്ലിസ, കവിത എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |