
അമ്പലപ്പുഴ :കരുമാടി കിഴക്കേ മുറി എൻ .എസ്. എസ് കരയോഗം നമ്പർ 1693 ലെ നവരാത്രി വിജയദശമി മഹോത്സവം കുട്ടനാട് എൻ .എസ്. എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. കെ .പി .നാരായണപിള്ള ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. ഡി. ഗംഗാദത്തൻ നായർ അധ്യക്ഷനായി . കുട്ടനാട് യൂണിയൻ വൈസ് പ്രസിഡന്റ് പി .രാധാക്യഷ്ണൻ നായർ ആത്മീയ പ്രഭാഷണം നടത്തി . ആർ .അശോക് കുമാർ , ടി .അനിൽ കുമാർ , സിജു പ്രവിൺ , ശ്രീകാന്ത് ,ശ്രീദേവി ,രാജേന്ദ്രകുമാർ , ഹരികുമാർ എന്നിവർ പ്രസംഗിച്ചു. പതിനൊന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടി നാമജപം , ഭജന , ആത്മീയ പ്രഭാഷണം , സംഗീത സദസ്സ്, കുടുംബ സംഗമം എന്നിവയോടെ വിജയദശമി നാളിൽ സമാപിക്കും .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |