ആലപ്പുഴ: വേമ്പനാട് കായലിലെ മണൽ ഖനനം നിറുത്തിവയ്ക്കണമെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ.പി. റോയി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഒ.കെ.മോഹനൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ്, സംസ്ഥാന സെക്രട്ടറിമാരായ എം.കെ. ഉത്തമൻ, വി.സി. മധു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അനിതാ സന്തോഷ്, സി.കെ. സത്യൻ, എ.എക്സ് ആന്റപ്പൻ, നിജാ അനിൽകുമാർ
ടി.ആർ. ബാഹുലേയൻ (വൈസ് പ്രസിഡന്റുമാർ), വി.കെ. ചന്ദ്രബോസ്, ഷിനു സെബാസ്റ്റ്യൻ, കെ. കൃഷ്ണകുമാർ (സെക്രട്ടറിമാർ) എ
എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |