SignIn
Kerala Kaumudi Online
Thursday, 22 October 2026 12.12 PM IST

മാക്കേകടവ്–നേരേകടവ് പാലം സന്ദർശിച്ച് ജി.സുധാകരൻ

d

തുറവൂർ:മാക്കേകടവ്–നേരേകടവ് പാലത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ മുൻമന്ത്രിയും എം.എൽണഎയുമായ ജി. സുധാകരൻ അതൃപ്തി പ്രകടിപ്പിച്ചു. 2016ൽ നേരേകടവിൽ പാലത്തിന്റെ ശിലാസ്ഥാപനം നടത്തിയത് താനാണെന്നും പാലം പൂർത്തിയായാൽ ഉദ്ഘാടനം മാക്കേകടവിൽ നടത്താനായിരുന്നു അന്നത്തെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പാലത്തിനായി 80 കോടിയോളം രൂപ അനുവദിച്ചതും ഡിസൈൻ തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകിയതും അപ്രോച്ച് റോഡ് നിർമിച്ചതും തന്റെ കാലത്താണെന്ന് സുധാകരൻ വ്യക്തമാക്കി. അന്നത്തെ അരൂർ എംഎൽഎ എ.എം. ആരിഫും പാലത്തിന്റെ നിർമ്മാണത്തിൽ സഹകരിച്ചു. പാലത്തിലൂടെ മാക്കേകടവിൽനിന്ന് നേരേകടവിലേക്ക് സഞ്ചരിച്ച് നിർമ്മാണരീതികൾ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം പ്രതികരിച്ചത്. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ചിത്രം ഉദ്ഘാടനച്ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടും തന്നെ ക്ഷണിക്കാത്തത് രാഷ്ട്രീയപരമായ സമീപനമാണെന്ന് സുധാകരൻ ആരോപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL